...

Tech Mack

നമെക്സ്(NamX),പുതിയ ഹൈഡ്രജൻ ഇന്ധന വാഹനം വെറും 5 സെക്കൻഡ് കൊണ്ട് റീചാർജ്ജ്. 1000 കിലൊമീറ്ററിനു മുകളിൽ  ഡ്രൈവിങ് റേഞ്ച്!!.  

Share:

1. ഹൈഡ്രജൻ വാഹനങ്ങൾക്കായി സുരക്ഷിത ഇന്ധന വിതരണസംവിധാനം  

നമെക്സ്, പിനിൻഫരീന എന്നീ കമ്പനികളുടെ(ഇത് ഒരു ആഫ്രോ യൂറോപ്യന് സ്റ്റാർട്ടപ്പ് ആണ്) ഒരു  സഹകരണസംരംഭമായാണ് പുതിയ വാഹനം പുറത്തിറക്കിയിരിക്കുന്നത്, ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ട ലിഥിയം എന്ന കെമിക്കലിന്റെ ലഭ്യത കുറവും,ഹൈഡ്രജൻ വഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ വേണ്ട അടിസ്ഥാന സൌകര്യങ്ങളുടെ അഭാവവും, ഇവ  വളരെ പരിസ്ഥിതി സൌഹൃദ വാഹനങ്ങൾ ആണെങ്കിലും, ഇവയുടെ പ്രചാരത്തിന് തടസ്സമാണ്.  ഈ വെല്ലുവിളികളെ മറികകടക്കുക എന്ന ഉദ്ദേശത്തിലാണ് ഈ കമ്പനികൾ ഈ പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.  

hydrojen fuel

Namx hydrogen fuel vehicles

2. HUV അല്ലെങ്കിൽ “ഹൈഡ്രജൻ യുട്ടിലിറ്റി വെഹിക്കൾ”

HUV “ഹൈഡ്രജൻ യുട്ടിലിറ്റി വെഹിക്കൾ” എന്ന വിഭാഗത്തിലാണ് ഈ വാഹനം ഉള്ളത്. ഗുഡ് വുഡ് ഫെസ്റ്റിവൽ ഇൽ ആണ് ഈ വാഹനം അവതരിപ്പിക്കപ്പെടുക.  വളരെ മനോഹരമായ ഡിസൈൻ,  മികച്ച പെർഫോമൻസ്,  എന്നിവയുണ്ടെങ്കിലും ഇതിന്റെ പുതിയ രീതിയിലുള്ള CapXtores ഹൈഡ്രജൻ ഇന്ധന വിതരണ സംവിധാനമാണ് ശ്രദ്ധേയമാകുന്നത്.  CapXtores എന്നത് ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടിയുള്ള ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകൾ പോലെ, ഹൈഡ്രജൻ വാഹനങ്ങൾക്ക് വേണ്ടിയുള്ള സ്വാപ്പിങ് ശൈലിയിൽ ഉള്ള ഇന്ധന വിതരണ സംവിധാനമാണ്. വളരെ കാര്യക്ഷമമായും, വേഗത്തിലും, ഇത്തരം വഹനങ്ങൾക്ക് ഈ സംവിധാനത്തിലൂടെ ഇന്ധനം  നിറയ്ക്കാൻ കഴിയും, ഈ സംവിധാനം, യൂറോപ്പ് മുഴുവൻ വ്യാപകമാക്കുകയാണ് ഈ കമ്പനിയുടെ പദ്ധതി.  

fuell cell vehicles
contemporary hydrogen fuel vehicles

3. സുരക്ഷിതമായ സ്റ്റോറേജ് സംവിധാനം,കൂടുതൽ റേഞ്ച്  

വഹാനത്തിന്റെ പിറകിലായി സംവിധാനം ചെയ്തിട്ടുള്ള ഇന്ധന  സ്റ്റോറേജ് 6 കാപക്സുൾ (ക്യാപ്സുൾ രൂപത്തിലുള്ള ഹൈഡ്രജൻ സ്റ്റോറേജ് സിലിണ്ടർ )ഓരോന്നും 50 കിലോമീറ്റർ എക്സ്റ്റെൻറഡ് മൈലേജ് വാഹനത്തിന് നല്കുന്നു ഇങ്ങനെ മൊത്തം 300km റേഞ്ച് നല്കുവാൻ ആവശ്യമായ സ്റ്റോറേജ്   വാഹനത്തിന്റെ  ഡിക്കിക്ക് താഴെ, റിയർ ബംബർനു മുകളിൽ ആയി ആണ് ഈ സംവിധാനം  ക്രമീകരിച്ചിരിക്കുന്നത് ഇന്നുവരെ ഉള്ള ഇന്ധനം നിറയ്ക്കുന്ന സംവിധാനങ്ങളിൽ  നിന്നു വെത്യസ്തമായി, ഇതിന് വേണ്ടി മാത്രമുള്ള സ്വാപ്പിങ് സ്റ്റേഷന്കളിൽനിന്നോ, ഷോപ്പുകളിൽ നിന്നോ, അതുമല്ലെങ്കിൽ ഉപഭോക്താവിന്റെ വീട്ടുപടിക്കൽ വരെ, വളരേ എളുപ്പത്തിൽ ഇത് എത്തിക്കാനാകും.  ഇതോടെ വലിയ ഒരു പ്രശ്നം പരിഹരിക്കപ്പെടുന്നു 5 kg യുടെ 6 സിലിണ്ടറുകൾ ആണ് ഇതിൽ ഇൻബിൽട്ട് ആയി ഉള്ളത്. ഇവ ഓരോന്നും 150 km മയിലേജ് തരുന്നു. ഇതിന് പുറമെയാണ് വാഹനത്തിന് പുറകിലെ എക്സ്റ്റെൻറഡ് റേഞ്ച്നുള്ള സംവിധാനം.

4. പരിസ്ഥിതി സൌഹൃദം

ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം വളരേ കുറവാണ്.  കാരണം ഇത്തരം വാഹനങ്ങളിൽ, ഇൻറ്റേണൽ കമ്പസ്റ്റിൻ എഞ്ചിനുപകരമായി ഇലക്ട്രിക് എഞ്ചിൻ ആണ് വാഹനത്തെ ചലിപ്പിക്കാനായി ഉപയോഗിക്കുന്നത്.  അതായത് ഇലക്ട്രോലിസിസ് മുഖേനയോ അല്ലാതെയോ രാസപ്രവർത്തനം മുഖേന ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് ബാറ്ററി ചാർജ്ജ് ചെയ്ത് അതിൽ നിന്ന് ഉള്ള വൈദ്യുതിയിൽ ആണ് എഞ്ചിൻ ചലിക്കുന്നത് പുകയോ മറ്റ് മലിന്യങ്ങളോ ഈ വഹനങ്ങളിൽ ഉണ്ടാകുന്നില്ല എന്നത് ആണ് ഇതിന്റെ പ്രധാന ആകർഷണീയത..

പുതിയ വാഹനവും,അതിന്റെ ഇന്ധനവും പ്രായോഗികതലത്തിൽ എത്രമാത്രം വിജയിക്കുമെന്ന ആകാംക്ഷയിലാണ് വാഹന പ്രേമികളും,പരിസ്ഥിതി മലിനീകരണത്തിൽ ആശങ്കാകുലരായ പരിസ്ഥിതി സംരക്ഷണവാദികളും,പിന്നെ പോക്കെറ്റ് കാലിയാക്കാതെ ലക്ഷ്യസ്ഥാനത്ത് എത്താൻ  ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളും.

ഏറ്റവും പുതിയ കാർ വാർത്തകൾക്കായി TechMack സന്ദർശിക്കുക.

Namx hydrogen fuel vehicles

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

seven + fourteen =

ഐ ഫോൺ ടിപ്സ്

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.