മനുഷ്യബുദ്ധിയെ മിമിക് ചെയ്യുന്ന വിധം അറിവുകളെ ശേഖരിച്ചു വെക്കുകയും അവയെ വളരെ വേഗത്തിൽ, നമ്മുടെ ചോദ്യങ്ങളെ വിവേചന ബുദ്ധിയോടെ മനസ്സിലാക്കി കൃത്യതയോടെ ഉത്തരം തരുവാനും കഴിയുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകളാണ്, അല്ലെങ്കിൽ അവയെ നിർമിക്കുന്ന ശാസ്ത്ര ശാഖയെയാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്,
ഈ മേഖലയിൽ അത്ഭുതകരമായ മുന്നേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്, ഇത്തരത്തിലുള്ള ചില കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്ക് സ്വയം പഠിക്കുവാനും സ്വയം തിരുത്തുവാനും പുതിയ നിർമ്മിക്കുവാനും വരെ ഉള്ള കഴിവുകൾ നേടിയെടുക്കാൻ ആയിട്ടുണ്ട്. ഇവ മനുഷ്യരാശിക്ക് ഭീഷണിയാകുമോ എന്ന ആശങ്കകൾ കൂടി ഉയരുന്നുണ്ട്.
ആരാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കണ്ടുപിടിച്ചത്?
1950 1956 കാലഘട്ടത്തിൽ അലൻ ടൂറിങ് ആണ് തൻറെ കമ്പ്യൂട്ടർ മിഷനറി ആൻഡ് ഇൻറലിജൻസ് എന്ന പ്രബന്ധം അവതരിപ്പിച്ചു പിന്നീട് കമ്പ്യൂട്ടറിൻറെ ഇന്റലിജൻസ് ശേഷി അളക്കുവാൻ വേണ്ടിയുള്ള ടെസ്റ്റിനെ ട്യൂറിങ് ടെസ്റ്റ് എന്ന് വിളിച്ചു പിന്നീട് അത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്ന പദം സൃഷ്ടിക്കപ്പെടുകയും ജനപ്രിയമാവുകയും ചെയ്തു.
എഐക്ക് മനുഷ്യബുദ്ധിക്ക് പകരക്കാരൻ ആവാൻ സാധിക്കുമോ?
ചുരുക്കിപ്പറഞ്ഞാൽ ഇല്ല എന്ന് തന്നെയാണ് ഉത്തരം. എങ്കിലും വളരെ സമയമെടുത്ത് മനുഷ്യർ ചെയ്തുതീർക്കുന്ന പല സങ്കീർണമായ പ്രക്രിയകളും വളരെ വേഗത്തിൽ ചെയ്തുതീർക്കാൻ ഈ കമ്പ്യൂട്ടർ പ്രോഗ്രാമിന് സാധിക്കും, ഒരു ഉദാഹരണം പറയുകയാണെങ്കിൽ എൻജിനീയറിങ് മേഖലകളിലെ ഒരു യന്ത്രത്തിന്റെയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഒരു സിസ്റ്റത്തിന്റെ ഘടക ഭാഗങ്ങൾ നിർമ്മിക്കുന്നതിനുള്ള വിവരങ്ങൾ കൃത്യമായി ഒരു രേഖചിത്രമായി നൽകാൻ ഏ ഐ ക്ക് സാധിക്കും ഇത്തരം യന്ത്ര ഭാഗങ്ങളുടെ നിർമാണത്തിനും അവയുടെ ഡിസൈനിങ്ങിനും എല്ലാം വളരെ അധികം സമയം എഞ്ചിനീയർമാർക്ക് ചിലവഴിക്കേണ്ടതുണ്ട് ഈ സങ്കീർണ പ്രക്രിയയെ വളരെ ലളിതമാക്കാൻ സാധിക്കും എന്നത് നിർമ്മാണ മേഖലയിലും പുതിയ സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിക്കുന്ന രംഗങ്ങളിലും വളരെയധികം പ്രയോജനപ്പെടും, പുതിയ ശാസ്ത്ര സാങ്കേതിക കണ്ടുപിടിത്തങ്ങൾക്ക് ആക്കം കൂട്ടുവാൻ ഈ ആർട്ടിഫിഷൽ ഇന്റലിജൻസ് എന്ന ശാസ്ത്ര ശാഖ വളരെയധികം സഹായിക്കും, വരും കാലഘട്ടത്തിലെ ശാസ്ത്ര മേഖലയിലെ കുതിച്ചുചാട്ടത്തിന് കരുത്തേകുക ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തന്നെ ആയിരിക്കും.
Follow us for more ai news