...

Tech Mack

Iphone
പുതിയ മൊബൈൽ ലോഞ്ച്

2024ലേ മികച്ച ഫോൺ സ്പെസിഫിക്കേഷനുകളും(Mobile Specification),മാറുന്ന ഫോൺ ട്രെൻഡുകളും…

ഫോണുകളെ കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്ന മെഗാ പിക്സൽ, പ്രോസസർ സ്പീഡ്, എന്നിവയെല്ലാം ഇനി മറക്കുക 2024 വരുന്ന ഫോൺ ട്രെൻഡ് ഇവയൊന്നുമല്ല ഫോക്കസ് ചെയ്യുന്നത്, മറിച്ച്, മികച്ച യൂസർ experience, സുസ്ഥിരമായ പ്രകടനം,നിലവിൽ ഒരു ഫോൺ കൊണ്ട് ചെയ്യാവുന്നതിനുമപ്പുറം എന്തെല്ലാം ചെയ്യാം എന്നതിലേക്ക് ഒക്കെ ആണ്.

1.മനസ്സിന് ഇഷ്ടപ്പെടുന്ന ഒതുക്കമുളള ഡിസൈൻ.

പരന്നു വിശാലമായ ഒരു സ്ക്രീനും, കനം കൂടിയ രൂപവും, എല്ലാം ഇനി മറക്കാം, വളരെ മിനിമലിസ്റ്റിക്ക് ആയ ഡിസൈൻ, വളരെ ഖനം കുറഞ്ഞ ബെസ്സൽസ് ഏതൊരു തുടക്കക്കാരനും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ ഉള്ള വളരെ ലളിതമായ ഇന്റർഫേസ്, കൂടാതെ വളരെ ക്ലീൻ ആയി മറഞ്ഞിരിക്കുന്ന പോർട്ടുകൾ, ബട്ടണുകൾക്ക് പകരമായി ജെസ്റ്റേഴ്സുകൾ., ഒരുപക്ഷേ ഫോണുകൾ നമ്മുടെ തന്നെ ശരീരത്തിന്റെ ഒരു ഭാഗമാകുന്ന രീതിയിൽ, മാറുന്ന തരത്തിൽ ഉള്ള ഡിസൈൻ ഫീച്ചറുകൾ എന്നു വേണമെങ്കിൽ പറയാം.

2.സ്ഥിരതയാർന്ന,ലാഗ് എന്തെന്നറിയാത്ത പ്രകടനം

സ്ഥിരതയാർന്ന,ലാഗ് എന്തെന്നറിയാത്ത പ്രകടനം,കൂടാതെപരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന കമ്പനികളുടെ മാറുന്ന മനോഭാവം, ഇത് പുതിയ ഒരു സമീപനത്തിന്റെ ഉദയമാണ്,(ഓർക്കുക എല്ലാ തരത്തിലുള്ള ഫോണുകൾ,ലാപ്ടോപ്പുകൾ,ക്യാമറകൾ,ബ്ലൂടൂത്ത് ഡിവൈസ്കൾ,എന്നുവേണ്ട എല്ലാ തരം ഇലക്ട്രോണിക്സ് ഉപകരണങ്ങളും ചാർജിങ് പോർട്ട് ടൈപ്പ് “C” യിലേക്ക് മാറുന്നതിലൂടെ, പലതരം ഡിവൈസ് കൾക്ക് പലതരം ചാർജറുകൾ എന്ന അവസ്ഥയും അവയുടെ കാലാവധി കഴിയുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി ആഘാതവും, വൻതോതിൽ കുറയുന്നു,കൂടാതെ ഫോണുകൾ കൂടുതൽ കേടുപാടുകൾ വന്നാൽ അത് പരിഹരിക്കാൻ എളുപ്പത്തിൽ സാധിക്കുന്ന രീതിയിൽ ഉള്ള കമ്പോണന്റുകൾ അടക്കം ചെയ്തിരിക്കുന്നു,മുൻ കാലഘട്ടത്തിൽ ഒരിക്കൽ കേടായാൽ അത് നിർമ്മാതാവിന് മാത്രം പരിഹരിക്കാൻ പറ്റും വിധം ആയിരുന്നു പല പ്രീമിയം ഫോണുകളുടെയും നിർമ്മാണ രീതി, ഏന്നാൽ മാറുന്ന സമീപനം ഉപഭോക്താവിന് താൻ നൽകുന്ന പണത്തിന് കൂടുതൽ,മൂല്യവും, പോക്കേറ്റും,മനസ്സമാധാനം ചോർന്നു പോകാതെ സ്വയം തന്നെ കേടുപാടുകൾ പരിഹരിക്കാനാവും വിധം ഉള്ള സംവിധാനങ്ങളും നിലവിൽ വരുന്നു. പുതിയ നിലവാരത്തിലുള്ള വളരെയധികം എനർജി എഫിഷ്യന്റ് ആയ പ്രൊസസറുകൾ ഉപയോഗിക്കുന്നതിലൂടെ ഇടക്കിടക്ക് റീ ചാർജിങ് എന്ന തലവേദന ഒഴിവാക്കുന്നു, മാത്രമല്ല ഇനിമുതൽ ഫോണുകൾ നമ്മളെ പരസ്പരം ബന്ധപ്പെടുത്താനുള്ള ഒരു ഉപാധി മാത്രമല്ല പകരം നമ്മളെ വളരെ ഉത്തരവാദിത്വത്തോടെ ഭാവിയിലേക്ക് കണക്ട് ചെയ്യുന്ന ഒരു ഉപകരണം കൂടി ആയി മാറുകയാണ്…

3.ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഇനിമുതൽ ഫോണിൽ നമ്മുടെ സഹവർത്തി ആകുന്നു.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നത് ഇനിമുതൽ ഒരു കേട്ടുകേൾവിയോ കെട്ടുകഥയോ അല്ല അത് വളരെ വേഗത്തിൽ നമ്മുടെ ഫോണിൻറെ ഒഴിച്ചുകൂടാൻ വയ്യാത്ത ഒരു ഘടകമായി മാറുന്നു, നമ്മുടെ ആവശ്യങ്ങൾ തിരിച്ചറിയുകയും നമുക്ക് ആവശ്യമായ രീതിയിൽ കാര്യക്ഷമമായ ഇടപെടലിലൂടെ, മുൻകൂട്ടിയുള്ള ബോധവൽക്കരണത്തിലൂടെ അവബോധം ഉണ്ടാക്കുന്ന നിർദ്ദേശങ്ങളിലൂടെ, പല തരത്തിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളെയും, മറ്റു യന്ത്ര സംവിധാനങ്ങളെയും തടസ്സം ഇല്ലാതെ പരസ്പരം ബന്ധിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യാനും, അതുവഴി നമ്മുടെ ജീവിതത്തെ കൂടുതൽ സുഖകരവും, കാര്യക്ഷമവും, ആക്കാൻ സഹായിക്കുകയും ചെയ്യുന്നു.

4. നമുക്ക് കാണാനും സ്പർശിക്കാനും കഴിയുന്ന ഒരു സ്ക്രീന് എന്നതിനപ്പുറത്തേക്ക് ഫോണിന്റെ പ്രവർത്തനപരിധി മാറുന്നു.

നമ്മൾ കാണുന്ന സ്ക്രീൻ എന്ന പരിമിതിയിൽ ഒതുങ്ങാതെ അത് സാങ്കൽപ്പികമായ തിരശ്ശീല അഥവാ ഹോളോഗ്രാഫിക് ഡിസ്പ്ലേ, കൂടാതെ മടക്കി വയ്ക്കാവുന്ന ഒതുക്കമുള്ള സ്ക്രീൻ, ചെറിയ പ്രൊജക്ടറുകൾ കൂടാതെ ഓഗ്മെൻറ്റെഡ് റിയാലിറ്റി ഫീച്ചർ(സ്ക്രീനിലെ ചിത്രങ്ങളും ടെസ്റ്റുകളും യഥാർത്ഥ ലോകത്ത് അന്തരീക്ഷത്തിൽ ദൃശ്യമാകുന്ന രീതിയിലുള്ള അനുഭവം) ഇത് നമ്മുടെ യഥാർത്ഥ ലോകവും സാങ്കൽപ്പികലോകവും തമ്മിലുള്ള അതിർവരമ്പുകളെ മായിച്ചു കളയുന്നു, അതെ ഫോണുകൾ നമ്മുടെ വരാൻ പോകുന്ന ഭാവിയിലേക്കുള്ള ചൂണ്ടുപലകകളാണ്. യാഥാർത്ഥ്യവും സങ്കല്പവും ഒരുമിച്ച് ചേരുന്ന അനുഭവം, “സങ്കല്പം പോലെല്ലാം സാധിക്കും എന്നാൽ ഒരു സംഗീതമേ ജീവിതം”എന്ന ഗാനം യാഥാർത്ഥ്യമാകാൻ പോവുകയാണോ!!…

5. ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിനായി ഫോൺ

ശാരീരികവും മാനസികവുമായ നമ്മുടെ ആരോഗ്യത്തെ മനസ്സിലാക്കി നമുക്ക് വേണ്ട മുന്നറിയിപ്പ്, അവബോധം എന്നിവ തരുന്ന,അഥവാ സംരക്ഷകൻ്റെ റോളിലേകുള്ള മാറ്റം.

നമ്മുടെ ശാരീരിക ക്ഷമതയും, മാനസികാരോഗ്യത്തിനും, ഒരു ഫിസിക്കൽ ആൻഡ് മെന്റൽ ട്രെയിനർ ആയി ഉള്ള റോള് കൂടി ഇനി ഫോണുകൾ കൈക്കലാക്കിയേക്കും, വളരെ അഡ്വാൻസ്ഡ് ആയ സെൻസർ ഉപയോഗത്തോടെ നമ്മുടെ ശാരീരിക ചലനങ്ങളും ഹൃദയമിടിപ്പ് ശാസം സ്ട്രെസ്സ് ഡിറ്റക്ഷൻ, ഉറക്കത്തിന്റെ ആഴം, ദൈർഘ്യം, എന്നിവ പരിശോധിക്കുകയും അവയെ വിശകലനം ചെയ്ത് നമുക്ക് വരാൻ സാധ്യതയുള്ള അസുഖങ്ങളെ കുറിച്ച് വളരെ മുൻകൂട്ടി തന്നെ കണ്ടെത്തി നമ്മളെ അറിയിക്കുവാൻ ഉള്ള സംവിധാനം, ഇതെല്ലാം ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കൂടെ സഹായത്തോടെ അനലൈസ് ചെയ്തു വളരെ കൃത്യമായ വിവരങ്ങൾ നമ്മളെ അറിയിക്കുവാനുള്ള സംവിധാനത്തിലൂടെ നമ്മുടെ ആരോഗ്യകരമായ ജീവിതത്തിന് വേണ്ടി ഉപയോഗിക്കുന്ന ഒരു സന്തതസഹചാരി കൂടിയായി ഫോണുകൾ മാറുന്നു.

6.ഓരോ വ്യക്തികളുടെയും പ്രത്യേക ആവശ്യങ്ങൾക്ക് അനുസൃതമായി തയ്യാറാക്കപ്പെടുന്ന ഫോണുകളും ലഭ്യമായി തുടങ്ങും.

എല്ലാവർക്കും ഒരേ രീതിയിലുള്ള ഫോണുകളും ഫീച്ചറുകളും എന്നതിൽ നിന്നും മാറി വ്യക്തികളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സ്വഭാവങ്ങളും മനസ്സിലാക്കി വളരെ സ്പെസിഫിക്കായി, സ്പെഷ്യലൈസേഷൻ ഓടുകൂടി ഫോണുകൾ ഇനിമുതൽ തയ്യാറാക്കപ്പെടും വ്യക്തികളുടെ പ്രത്യേകമായ താൽപര്യങ്ങൾ മുൻനിർത്തി ആണ് ഇവ നിർമ്മിക്കുന്നത് ഗെയിമിംഗ് ഭ്രാന്തന്മാർക്ക് വേണ്ടി പ്രത്യേകതരം കണ്ട്രോളറുകളുടെ കൂട്ടിച്ചേർക്കലുകളും ആയി അവരുടെ താൽപര്യങ്ങൾ കനുസൃതമായി നിർമ്മിച്ച ഫോണുകൾ ലഭ്യമായി തുടങ്ങും. അതുപോലെ പുസ്തകപ്പുഴുക്കൾക്ക് വേണ്ടി മടക്കിവെക്കാവുന്ന ബുക്കുകളുടെ രീതിയിലുള്ള ഫോണുകളും ലഭ്യമാകും പുറംലോകത്തെ സാഹസികതകളെ ഇഷ്ടപ്പെടുന്നവർക്കായി സ്പെഷ്യലൈസ് ചെയ്ത ഫോണുകൾ ലഭ്യമാകും ഇങ്ങനെ ഓരോരുത്തരുടെ സ്വഭാവത്തിനും അവരുടെ ജീവിത രീതികൾക്കും അനുസൃതമായി തയ്യാറാക്കപ്പെട്ട ഫോണുകൾ ഉടൻ തന്നെ അതിൻറെ ആവശ്യാർത്ഥികളുടെ കൈകളിലേക്ക് എത്തിയേക്കും

7.ഫോണുകൾ ഉപയോഗിക്കുന്ന നമ്മുടെ സ്വകാര്യതയേയും സുരക്ഷിതത്വത്തെയും കുറിച്ചുള്ള ഭയാശങ്കകൾ.

ഫോണുകൾ ഉപയോഗിക്കുന്ന നമ്മൾ ഓരോരുത്തരുടെയും തലവേദന തന്നെയാണ് അതിൻറെ സുരക്ഷിതത്വവും നമ്മുടെ സ്വകാര്യതയെ കുറിച്ചുള്ള ഭയാശങ്കകളും ആണ് എന്തെല്ലാം ഗുണങ്ങൾ നമുക്ക് ലഭിക്കുമോ അവക്കെല്ലാം വിപരീതമായി ചിന്തിക്കുകയും,അവയെ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവരുടെ കൂടിയാണല്ലോ നമ്മുടെ ലോകം, എന്നാൽ ഈ പ്രശ്നവും വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യപ്പെടും. ചിലർ ഫോൺ സോമ്പി എന്ന് പുതുതലമുറയേ കളിയാക്കുന്നുവെങ്കിലും യന്ത്ര ഭാഗങ്ങൾ മനുഷ്യൻറെ മറ്റൊരു അവയവം പോലെ ആകുന്ന,അല്ലെങ്കിൽ നമ്മൾ പഴയ സയൻസ് ഫിക്ഷൻ സിനിമകളിൽ കണ്ടിരുന്ന സൈബോർഗ്കളിലേക്കുള്ള പരിവർത്തനം, ഒട്ടും വിദൂരമല്ല. അന്ന് നമ്മൾ അത്ഭുതത്തോടെ കണ്ടിരുന്ന ആ കാലഘട്ടം ഇതാ തൊട്ടടുത്ത് എത്തിയിരിക്കുന്നു.. അപ്പോൾ അവയുടെ ഡാറ്റ സെക്യൂരിറ്റിയും, പ്രൈവസിയും,എല്ലാം എത്രമാത്രം പ്രാധാന്യമുള്ളതാകും എന്ന് ഊഹിക്കാമല്ലോ. പ്രത്യേകിച്ചും നമ്മുടെ ബയോമെട്രിക്സ്, ബ്ലോക്ക് ചെയിൻ അടിസ്ഥാനമായ ഡാറ്റകളുടെ പ്രൊട്ടക്ഷൻ, കൂടാതെ,നമുക്ക് പരസ്യപ്പെടുത്തേണ്ടിവരുന്ന നമ്മുടെ സ്വകാര്യ വിവരങ്ങൾ തന്നെ ദുരുപയോഗം ചെയ്യാതെ തടയാൻ വേണ്ട സംവിധാനങ്ങൾ, കൂടാതെ ഫോണുകൾ നമ്മുടെ സുരക്ഷിതത്വത്തിനും, ഒരുപക്ഷേ സംരക്ഷണത്തിനും കൂടി ഉതകുന്ന, നമ്മുടെ ഡിജിറ്റൽ ജീവിതത്തിന് സംരക്ഷണ കോട്ടകൾ തീർക്കുന്ന ഉപകരണം കൂടി ആയി പരിവർത്തനം ചെയ്യപ്പെടും….

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

16 + one =

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.