അതെ,ചിലപ്പോൾ അങ്ങിനെയും ആകാം നമുക്കറിയാവുന്ന പോലെ മനുഷ്യ ജീവിതത്തിൽ കഠിന ജോലികൾ ലഘൂകരിക്ക മാത്രമല്ല സുഖകരമക്കുക കൂടിയാണ്…സാങ്കേതിക വിദ്യകൾ… യാദൃശ്ചികമായി നടന്ന ഒരുപാട് കണ്ടെത്തലുകൾ മനുഷ്യരാശിയുടെ പുരോഗതിക്ക് ഉതകുന്നതും,അതുപോലെ നിത്യജീവിതത്തിൽ അനുപേക്ഷണീയമായ സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്, എന്നാൽ അവയിൽ പലതിൻ്റെയും പിന്നിൽ പ്രവർത്തിച്ച മഹനീരായ മനുഷ്യരെയും അവരുടെ ത്യാഗ മനോഭാവവും, മനുഷ്യസ്നേഹവും..സ്മരിക്കുന്ന ഒരു സംഭവം ആണ് ഇത് നമുക്ക് ഏറെ പരിചിതവുംഒരു നിത്യോപയോഗ വസ്തുവും ആണ്. സ്ഥിരമായി ഉപയോഗിക്കുന്ന പല വസ്തുക്കളുടെയും പ്രാധാന്യം നാം ചിലപ്പോൾ മറന്നു പോകാറുണ്ട്, അതിലൊന്നാണ് തീ ഉപയോഗിക്കാൻ പഠിച്ചത്, തീ ഉപയോഗിക്കാൻ പഠിച്ച തുമുതൽ മാനവ സംസ്കാരത്തിൽ ഉണ്ടായ വൻ മാറ്റങ്ങൾ നമുക്കറിയാം, അതുപോലെ വേവിച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങിയതോടെ മനുഷ്യശരീര ഘടന പോലും മാറി തുടങ്ങി, ഇന്ന് നമ്മളിൽ എത്ര പേർ വേവിക്കാത്ത അസംസ്കൃത പച്ചക്കറികളും മാംസവും കഴിക്കും,ആരും ഇല്ലെന്ന് തന്നെ പറയാം. അങ്ങിനെ എങ്കിൽ തീ ഇല്ലാത്ത അവസ്ഥ ഒന്ന് സങ്കൽപ്പിച്ച് നോക്കൂ..സത്യത്തിൽ മനുഷ്യ ജീവിതത്തിലെ ഒരു ദൈനംദിന ആവശ്യത്തെ വളരെ ലഘൂകരിക്കാൻ സാധിച്ച ഒരു കണ്ടുപിടുത്തം അല്ലേ തീപ്പെട്ടി കമ്പിൻ്റെ കണ്ടെത്തൽ? ലോകം മുഴുവൻ ആശ്രയിക്കുന്ന തീയുടെ ഉറവിടം!
എന്തുകൊണ്ട് ഇത്രയധികം കമ്പനികൾ അവ നിർമിക്കുന്നു?കോടിക്കണക്കിന് ഉപഭോക്താക്കളുള്ള ഒരു ഉൽപ്പന്നം എങ്ങിനെ ഇത്രയും എളുപ്പത്തിലും, വിലക്കുറവിലും ലഭിക്കുന്നു ?
ഇതിന് നമ്മൾ കടപ്പെട്ടിരിക്കുന്നത് ജോൺ വാക്കർ എന്ന ഒരു ഫർമസിസ്റ്റ്നോടാണ്…
അദ്ദേഹം രാസവസ്തുക്കൾ ഇളക്കുവാൻ മര കമ്പുകൾ ഉപയോഗിച്ചിരുന്നു, ഒരിക്കൽ കമ്പിൽ എന്തോ വസ്തു പറ്റിയിരിക്കുന്നതായി ശ്രദ്ധിച്ച ജോൺ അത് ഉരച്ചു കളയാൻ ശ്രമിച്ചപ്പോൾ തീ കത്തുന്നതാണ് കണ്ടത്! ആദ്യം ഉണ്ടായ അമ്പരപ്പ് അദ്ദേഹത്തെ എത്തിച്ചത് മനുഷ്യരാശിയെ ഏറെ സ്വാധീനിച്ച തീപ്പെട്ടികമ്പ് എന്ന കണ്ടുപിടുത്തത്തിലേക്കാണ്.യാതൊരു വിധ നിർമാണ പേറ്റൻ്റ് കളും തൻ്റെ പേരിൽ ആക്കാതെ തൻ്റെ നേട്ടം ലോകത്തിനായി പങ്കുവെച്ചു ജോൺ വാക്കർ!….