...

Tech Mack

innengine2 കാർ വാർത്ത Malayalam

വാഹന നിർമ്മാണ രംഗത്ത് വിപ്ലവാത്മക മാറ്റം വരുത്തിയേക്കാവുന്ന in-engine 500 cc,സിംഗിൾ സ്ട്രോക്ക് എൻജിൻ വരുന്നു!.

500 cc യുടെ മികച്ച എഫിഷ്യൻസി ഉള്ള ഒരു കുഞ്ഞൻഎൻജിൻ.വികസിപ്പിച്ചുകൊണ്ട് സ്പാനിഷ് കമ്പനി!. ഒരു കുഞ്ഞൻ സിംഗിൾ സ്ട്രോക്ക് എൻജിൻ 120 ഹോഴ്സ് പവർ ഉള്ള ഈ എൻജിന്റെ ഭാരം വരുന്നത് 35 കിലോഗ്രാം മാത്രമാണ്!. 11*19ആണ് ഹൈറ്റ് വിഡ്‌ത് റേഷ്യോ, ഈ പുതിയ കണ്ടെത്തൽ ഒരുപക്ഷേ വാഹന എഞ്ചിനിർമാണരംഗത്ത് വലിയ ഒരു കുതിപ്പ് സൃഷ്ടിച്ചേക്കും. ഈ എൻജിൻ ഭാവിയിൽ ഇലക്ട്രിക് വെഹിക്കിൾ നിർമ്മാണ രംഗത്തും ഉപയോഗപ്പെടുത്തിയേക്കും,

1.120 ഹോഴ്സ് പവർ വെറും 35 കിലോ ഭാരം മികച്ച കാര്യക്ഷമത!.

റിപ്പോർട്ടുകൾ അനുസരിച്ച് ഈ ഈ എൻജിൻ വളരെ അധികം കാര്യക്ഷമതയുള്ളതും താപോർജ്ജത്തെ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിനാൽ കൂടുതൽ കരുത്ത് ഉള്ളതുമാണ്, പ്രവർത്തനത്തിൽ ഇതൊരു ട്രൂ സ്ട്രോക്ക് എൻജിന്റെ രീതിയിൽആണ് എന്നാൽ അതിൻറെ പരിമിതികളെ മറികടക്കുന്ന രീതിയിൽ ആണ് പ്രവർത്തിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം, പുതുതായി വികസിപ്പിച്ചെടുത്ത ഈ 500 cc എൻജിൻ, ഇൻ-എൻജിൻ എന്ന പേരിലാണ് അറിയപ്പെടുന്നത്, സ്പെയിനിലെ ഗ്രാനഡ ആസ്ഥാനമാക്കിയാണ് ഇതിൻ്റെ നിർമ്മാതാക്കളായ ഈ കമ്പനി പ്രവർത്തിക്കുന്നത്, ഇവരാണ് ഇതിൻ്റെ പാറ്റന്റ് നേടിയിട്ടുള്ളത്. എന്തായാലും ഇത് വാഹന നിർമ്മാണ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്.

2.പ്രത്യേകതകളുള്ള ഡിസൈൻ, വ്യത്യസ്തമായ സിലിണ്ടർ അറേഞ്ച്മെന്റിലൂടെ മികച്ച പെർഫോമൻസ്.

ഈ എൻജിന് നാല് സിലിണ്ടർ ചേമ്പറും, എട്ടു പിസ്റ്റണുകളും ഉണ്ട് മറ്റു വാഹന എൻജിനുകളിൽ നിന്നും വ്യത്യസ്തമായി ഈ എൻജിന്റെ പിസ്റ്റണു കൾ ചലിക്കുന്നത് പരസ്പരം വിപരീതമായ ദിശ കളിലേക്കാണ് സാധാരണ മറ്റു വാഹനങ്ങളിൽ അവയുടെ മുകളിലുള്ള ഹെഡിലേക്കാണ് അവ ചലിക്കുക എന്നാൽ എൻജിനിൽ ഈ സിലിണ്ടറുകൾ ഓരോ കംപ്രഷൻ സ്ട്രോക്കിന് ശേഷവും പരസ്പരം വിപരീതമായി ചലിക്കുന്നു.

3.നിലവിലുള്ള എൻജിനുകളിൽ നിന്നും വ്യത്യസ്തമായി വളരെ കുറഞ്ഞ ശബ്ദവും വൈബ്രേഷനും.

ഒരു ഫോർ സിലിണ്ടർ എൻജിനിൽ നിന്നും വരുന്ന ശബ്ദത്തിന് സമാനമാണ് ഈ എൻജിനിൽ നിന്ന് വരുന്ന ശബ്ദം എട്ടു പിസ്റ്റ്ണ്കൾ ഉണ്ടെങ്കിലും വളരെ കുറഞ്ഞ ശബ്ദ മലിനീകരണം ആണ് ഉണ്ടാകുന്നത്, കർവ് രൂപത്തിലുള്ള ബേസിലേക്ക് ഓരോ സ്ട്രോക്കിന് ശേഷവും ഉണ്ടാകുന്ന മർദ്ദം കൈമാറ്റം ചെയ്യപ്പെടുന്നു രണ്ടു സിലിണ്ടറുകളുടെയും മധ്യഭാഗത്താണ് ഇന്ധന ജ്വലനം നടക്കുന്നത്.

ഗുണങ്ങളും, ദോഷങ്ങളും.

ഈ എൻജിന് വളരെ ആകർഷകമായ പ്രത്യേകതകൾ ഉണ്ടെങ്കിലും, ഇതിൻറെ എൻജിൻ കൂളിംഗ് സംവിധാനങ്ങൾ ഇപ്പോഴും വികസന ഘട്ടത്തിലാണ് ഉള്ളത്. ഇത് എടുത്തു പറയേണ്ട ഒരു ന്യൂനതയാണ്. കൂടാതെ ഇപ്പോഴുള്ള മാർക്കറ്റ്, നിലവിലുള്ള ഭീമന്മാരായ കമ്പനികളുടെ നിയന്ത്രണത്തിലാണ് അവരുടെ പ്രഭാവം ഈ എൻജിന്റെ വികസനത്തെയും, ഇത് ജനപ്രിയമാക്കുന്നത് തടയുന്നതിനും ഉള്ള സാധ്യത തെളിയിക്കുന്നു.

ഈ എൻജിൻ ഉപയോഗപ്രദമാകുന്ന മേഖലകൾ.

ഇത് ഉപകാരപ്പെടുത്താവുന്ന മേഖലകൾ ഒരുപക്ഷേ നമ്മുടെ ചിന്തകൾക്കും അതീതമാണ് ഇതിൻ്റേ എഫിഷ്യൻസിയും, വളരെ കുറഞ്ഞ ശബ്ദ മലിനീകരണവും, ഒതുക്കമുള്ള ഡിസൈൻ എന്നിവയെല്ലാം ഇത് ഇലക്ട്രിക് വാഹനളിലേക്ക് സ്വാഭാവികമായി പ്ലാൻറ് ചെയ്യപ്പെടാനുള്ള സാധ്യത തെളിയിക്കുന്നു, പ്രത്യേകിച്ചും ചാർജിങ് സ്റ്റേഷനുകളുടെ അഭാവം മൂലം പ്രതീക്ഷിച്ചത്ര പോപ്പുലാരിറ്റി കിട്ടാതെ പോയ EV നിർമ്മാണ വ്യവസായമേഖലയിൽ, ഈ എൻജിന്റെ അഡോപ്ഷൻ അവയുടെ റേഞ്ച് എക്സ്സ്റ്റൻ്റർ എന്ന നിലയിൽ വലിയൊരു സാധ്യത തുറക്കുന്നുണ്ട്. ഇത്തരത്തിൽഉള്ള ഒരു മാറ്റത്തിലൂടെ E.V കളിലേക്ക് കൂടുതൽ കസ്റ്റമേഴ്സിനെ കൊണ്ടുവരാൻ കമ്പനികൾക്ക് സാധ്യമാകും. ഇത് കൂടാതെ മറ്റു പല വ്യവസായ രംഗങ്ങളിലും ഇതിന് സാധ്യതകളുണ്ട് ഉദാഹരണത്തിന് ഏവിയേഷൻ ഇൻഡസ്ട്രിയിൽ ഇതിന്റെ വളരെ കുറഞ്ഞ ഭാരവും മികച്ച ഇന്ധനക്ഷമതയും ഈ പുതിയ എൻജിനെ ഡ്രോണുകൾ പോലുള്ള ചെറിയ ഏവിയേഷൻ എക്യുപ്മെൻസിലെ ഉപയോഗത്തിനുള്ള സാധ്യത തെളിയിക്കുന്നു. കുറഞ്ഞഭാരം മികച്ച എഫിഷ്യൻസി എന്നിവ ഡ്രോണുകളുടെ പറക്കൽ സമയം കൂട്ടുവാൻ സഹായിക്കുന്നു. ഇന്ന് നിലവിലുള്ള പല ഡ്രോണുകളും വളരെ കുറഞ്ഞ പറക്കൽ സമയ ദൈർഘ്യ മാത്രമുള്ളവയാണ്. ഇത്തരത്തിൽ വളരെ ഉയർന്ന പറക്കൽ ശേഷിയുള്ള ഡ്രോണകളുടെ നിർമാണത്തിലൂടെ, വളരെ അത്യാവശ്യമായ മരുന്നുകൾ അവികസിതമായ മറ്റു വാഹന സൗകര്യങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിലേക്ക് എത്തിക്കുവാനും, ദുരിതാ ബാധ്യത പ്രദേശങ്ങളിലേക്ക് അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനും, കൂടാതെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കാനും ഇവയെ ഉപയോഗപ്പെടുത്താൻ സാധിക്കും, കൂടാതെ വാഹനങ്ങളിൽ ഫോർ വീൽ ഡ്രൈവ് സംവിധാനം വളരെ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാൻ ഈ എഞ്ചിനിലൂടെ സാധിക്കും, ഇതിൽ എല്ലാം ഉപരിയായി വ്യത്യസ്തതരം ഇന്ധനങ്ങൾ വലിയ മാറ്റങ്ങൾ ഒന്നും എൻജിനിൽ വരുത്താതെ തന്നെ ഈ എൻജിനിൽ ഉപയോഗിക്കാൻ സാധിക്കും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത് ഒരു മൾട്ടിനാഷണൽ കമ്പനി അല്ല എന്നതിനാൽ ഇതിൻറെ വികസന സാധ്യതകൾ കണ്ടറിയേണ്ടതാണ്
വെറും 500 cc മാത്രമുള്ള ഈ സിംഗിൾ സ്ട്രോക്ക് എൻജിൻ മികച്ച ഒരു കണ്ടെത്തലാണ്, ഒരു പക്ഷേ ഇത് വാഹന എൻജിൻ നിർമ്മാണ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാം. ഇതിൻറെ ഭാവി എന്താണെന്ന് കാലക്രമത്തിൽ മാത്രമേ അറിയാൻ സാധിക്കു…

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

    17 + 5 =

    Discover How AI Reveolutionizing

    ഐ ഫോൺ ടിപ്സ്

    Seraphinite AcceleratorOptimized by Seraphinite Accelerator
    Turns on site high speed to be attractive for people and search engines.