Tech Mack

ai generated videos
സാങ്കേതിക വാർത്തകൾ AI മുന്നേറ്റം

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്തെ പ്രമുഖരായ ചാറ്റ് ജി.പി.ടി ഏറ്റവും പുതിയ ടെക്സ്റ്റ് ടു വീഡിയോ ടൂൾ ആയ “സോറാ”പുറത്തിറക്കി. വീഡിയോ കണ്ടൻട് ക്രിയേഷൻ രംഗത്ത് ഇത് വിപ്ലകരമായ മാറ്റങ്ങൾ വരുത്തും…

ചാറ്റ് ജി പി ടി എന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പ്ലാറ്റ്ഫോമിന്റെ നിർമ്മാതാക്കളിൽ നിന്നും മറ്റൊരു മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ SORA പുറത്തുവന്നിരിക്കുന്നു. ഇതിന് ക്രിയേറ്റീവ് കണ്ടൻട് ക്രിയേഷൻ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും എന്ന് റിപ്പോർട്ടുകൾ,

നമ്മൾ കീബോർഡിലൂടെ നൽകുന്ന നിർദ്ദേശങ്ങളിൽ നിന്നും മികച്ച വീഡിയോകൾ സൃഷ്ടിക്കാൻ ഈ AI ടൂൾന് സാധിക്കും എന്നാണ് പറയുന്നത്, എന്നാൽ ഇതിന് ഭയപ്പെടുത്തുന്ന മറ്റൊരു മറുവശവും ഉണ്ട് ഇതുപയോഗിച്ച് തിരിച്ചറിയാൻ സാധിക്കാത്ത അത്രയും സാമ്യതയോടെ ഡീപ്പ് ഫേക്ക് വീഡിയോകൾ സൃഷ്ടിക്കുകയും. അതിലൂടെ സമൂഹത്തെയും സ്ഥാപനങ്ങളെയും കബളിപ്പിക്കുകയും ചെയ്യാനുള്ള സാധ്യത തെളിയുകയും ചെയ്യുന്നുണ്ട്.

അതുകൊണ്ടുതന്നെ ഇത് വിപ്ലവകരമായ വാഗ്ദാനങ്ങൾ നൽകുന്നതോടൊപ്പം, ഭീതിയും സൃഷ്ടിക്കുന്നുണ്ട്, ഇത് ദുരുപയോഗം ചെയ്യുന്നത് തടയുവാൻ വേണ്ട മാർഗങ്ങൾ വികസിപ്പിച്ചെടുക്കേണ്ടതും അത്യാവശ്യമാണ്, ഇത്തരം സാങ്കേതിക വിദ്യകൾ വികടബുദ്ധികളുടെ കൈകളിൽ എത്തിയാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് നമുക്ക് പൂർണ്ണ ബോധ്യം ഉണ്ടായിരിക്കേണ്ടതാണ്, അതായത് ഇനി നമ്മൾ വീഡിയോയിൽ കണ്ണുകൊണ്ടും കാതുകൊണ്ട് കാണുന്നതും കേൾക്കുന്നതും എ ല്ലാം ഒന്ന് ചിന്തിച്ചതിന് ശേഷം മാത്രമേ വിശ്വസിക്കാവൂ എന്നർത്ഥം.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഈ സാങ്കേതികവിദ്യ ഇപ്പോഴും വികസന ഘട്ടത്തിലാണ് ഉള്ളത്, ഇത് ഇപ്പോഴും എല്ലാവർക്കും ഉപയോഗിക്കൻ കഴിയുന്ന രീതിയിൽ ഇനിയും ലഭ്യമാക്കിയിട്ടില്ല. ഈ ടൂൾ ഓപ്പൺ എ ഐ, തൽക്കാലം അവർ തിരഞ്ഞെടുത്ത വളരെ കുറച്ച് വിഷ്വൽ ആർട്ടിസ്റ്റുകൾ, ഡിസൈനർമാർ , ഫിലിം മേക്കർമാർ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തിയാണ് വിതരണം ചെയ്തിട്ടുള്ളത്. തെറ്റായ സന്ദേശങ്ങൾ പരത്തുന്നതും, അസാന്മാർഗികവും, ജനങ്ങൾക്കിടയിൽ വൈരുദ്ധ്യം സൃഷ്ടിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലും ഈ സാങ്കേതികവിദ്യയെ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ ഓപ്പൺ എ ഐ, ഈ സാങ്കേതികവിദ്യയെ ഇപ്പോഴും വിലയിരുത്തി കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്,

ഇതിൻറെ മറ്റൊരു സാധ്യത ഏതൊരു ചെറിയ അഭിനേതാവിനും തൻറെ മികച്ച നിലവാരമുള്ള വീഡിയോകൾ പുറത്തിറക്കാൻ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ സാധിക്കും എന്നതാണ്, മറ്റൊരു വിപരീത വശം വീഡിയോ അധിഷ്ഠിത സുരക്ഷ വെരിഫിക്കേഷൻ സംവിധാനങ്ങൾ ഉള്ള ബാങ്കുകളും മറ്റും ഇതുമൂലം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട ഒരു ഘട്ടത്തിലാണ് ഉള്ളത്, കരാണം ഡീപ് ഫേയ്ക് ഈ സംവിധാനത്തെ മറികടക്കുമോ എന്ന സംശയം,മാത്രമല്ല കണ്ടൻറ് ക്രിയേഷൻ രംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫഷനുകളെ ഇത് ഒരുപക്ഷേ നേരിട്ട് തന്നെ ബാധിച്ചേക്കാം, എന്നാൽ സിനിമ ടെലിവിഷൻ എന്നീ രംഗങ്ങളിലെ നിർമ്മാതാക്കൾക്ക് കാര്യമായി ചിലവ് കുറയ്ക്കാൻ ഇതുമൂലം സാധിച്ചേക്കാം,

കൃത്രിമ(എഐ) അഭിനേതാക്കളെ ഉപയോഗിക്കുന്നത് കൊണ്ട് ചിലവ് കുറയുമല്ലോ, ഒരുപക്ഷേ ഏതൊരാൾക്കും ഇനിമുതൽ വളരെ മികച്ച തങ്ങളുടെ വിഷ്വൽസ് വളരെ കലാപരമായി തന്നെ ഒരു പക്ഷേ യാതൊരു കഴിവും ഇല്ലാത്തവർക്ക് പോലും സൃഷ്ടിക്കാൻ സാധ്യമായി എന്ന് വരാം, അതായത് നിങ്ങളുടെ ഒരു നിശ്ചല ചിത്രത്തിൽ നിന്നും അതല്ലെങ്കിൽ കുറച്ചു സാമ്പിൾ വീഡിയോ ക്ലിപ്പുകളിൽ നിന്നോ വരെ വളരെ മികച്ച ഒരു ഹ്രസ്വ ചിത്രം നിങ്ങൾക്ക് നിർമ്മിച്ചെടുക്കാൻ സാധിക്കും,കൂടാതെ ആമസോൺ, നെറ്റ്ഫ്ലിക്സ് പോലുള്ള വെബ് സീരീസ് നിർമ്മാതാക്കൾ, പബ്ലിഷേഴ്സ് ഇവർക്കെല്ലാം ഇത് വലിയൊരു കുതിപ്പിന് ഉള്ള അവസരമാണ് ഒരുക്കുന്നത്, ഇതെല്ലാം യാഥാർത്ഥ്യമാകാൻ നീണ്ട കാത്തിരിപ്പ് ആവശ്യമേ ഇല്ല എന്നതാണ് രസകരമായ സത്യം, ഈ വർഷാവസാനം തന്നെ ഈ സാങ്കേതികവിദ്യ എല്ലാവർക്കും ആയി ലഭ്യമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Follow Us For Latest AI News

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

    8 + eleven =