2024 ലേ ടെക്നോളജി മുന്നേറ്റങ്ങൾ
സാങ്കേതികവിദ്യയുടെ അതിവേഗ പുരോഗതി നമ്മെ ഭയപ്പെടുത്തുന്ന രീതിയിൽ ഒരു നിഴല് പോലെ പിന്തുടരുന്ന ഒരു രീതിയിലേക്ക് മാറിയിരിക്കുന്നു. ഇതിൻറെ ദൂഷ്യവശങ്ങളെക്കുറിച്ച് നമ്മളെല്ലാം ഒരു പരിധിവരെ ബോധവാന്മാരാണ്, എന്നാൽ ഇവയെ നമ്മുടെ നിത്യജീവിതത്തിൽ നിന്ന് പൂർണ്ണമായും അകറ്റി നമുക്കൊരു ജീവിതം തന്നെ സാധ്യമല്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്, ഒരു വേട്ടക്കാരനെ പോലെ നമ്മെ പിന്തുടരുന്നെങ്കിലും ചിലപ്പോൾ ഇതിന് ദൈവദൂതന്റെ മുഖവും ഉണ്ട്, 2024ലേ സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടങ്ങളെ പറ്റിയാണ് നമ്മൾ പരിശോധിക്കുന്നത്,
1.മിന്നൽ വേഗത്തിൽ കോളുകൾ ചെയ്യാനുള്ള സൗകര്യം.
ഇന്ന് ആശയവിനിമയത്തിന്നുള്ള മുഖ്യ മാർഗം, ഫോൺ സംഭാഷണങ്ങളിൽ നിന്ന് വീഡിയോ കോളിംഗും, ക്വിക് റെസ്‌പോൺസ് മെസ്സേജ് കളും ഏറ്റെടുത്തിരിക്കുന്നു. ഒരു സ്പർശനത്തിലൂടെ നിങ്ങൾക്ക് സന്ദേശമയയ്ക്കാനും സംസാരിക്കാനും,ലോകത്തെവിടെയും, സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണാനും സാധിക്കും.ലോകം കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നു…
2.”ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്”പ്രത്യേക ആവശ്യങ്ങൾക്കുവേണ്ടി ഡിസൈൻ ചെയ്ത് ട്രെയിൻ & ഒപ്റ്റിമൈസ് ചെയ്ത് ലഭ്യമാകുന്നു
എ ഐ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ന് എല്ലാ രംഗങ്ങളിലും സ്വാധീനം ചെലുത്തുന്നു, ഇത് കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് മുതൽ കെട്ടിടങ്ങളുടെ രൂപകൽപ്പന വരെ തയ്യാറാക്കുന്ന ജോലികൾ കൃത്യതയോടെ വളരെ വേഗത്തിൽ തയ്യാറാക്കുവാൻ നമ്മളെ സഹായിക്കുന്നു, ഇത് ഉപയോഗിച്ച് കോർപ്പറേറ്റ് പ്രവർത്തനങ്ങളെ കൂടുതൽ മെച്ചമാക്കുന്നതിനുള്ള വേണ്ടി ഡാറ്റകൾ വിശകലനം ചെയ്യുന്ന ജോലി വരെ കാര്യക്ഷമതയോടെ ചെയ്യാൻ കഴിയും,
3.നിങ്ങളുടെ സ്വകാര്യ ഡാറ്റകൾ എല്ലാം സുരക്ഷിതമാണോ?
ഓരോ വ്യക്തികളെ സംബന്ധിച്ചു പോലും ഒരുപാട് ഡാറ്റകൾ ശേഖരിച്ചു വെക്കേണ്ടത് ആവശ്യമായതിനാൽ ഇതിൻറെ സ്വകാര്യത, സുരക്ഷിതത്വം, എല്ലാം വളരെ പ്രധാനമായ ഒരു പ്രശ്നമാണ്, പ്രത്യേകിച്ചും നമ്മൾ ഓൺലൈനിൽ നമ്മുടെ വിവരങ്ങൾ വെളിപ്പെടുത്തുമ്പോൾ കൂടുതൽ ആയി മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്, ഇതിനായി ചില ആളുകൾ സ്വകാര്യത പരിരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക സോഫ്റ്റ്‌വെയറുകൾ തന്നെ ഉപയോഗിക്കുന്നു.
4.എന്തിനും പരിഹാരം നിങ്ങളുടെ വിരൽത്തുമ്പിൽ തന്നെ…
ഏതെങ്കിലും വിദൂര രാജ്യത്തിൻറെ തലസ്ഥാനം ഏതെന്ന് അറിയുവാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടോ? ഇല്ലെങ്കിൽ അവിടുത്തെ പ്രാദേശിക ഭാഷയെ കുറിച്ച് സംസ്കാരത്തെക്കുറിച്ച് അറിയണമെന്ന് താല്പര്യമുണ്ടോ? ഏതൊരു അറിവും നിങ്ങൾക്ക് ഇൻറർനെറ്റ് സെർച്ച് വഴി സെർച്ച് എഞ്ചിനുകൾ നിമിഷർദ്ധത്തിൽ നമുക്ക് മുന്നിലെത്തിക്കുന്നു. കൂടാതെ വിദ്യാഭ്യാസത്തിനു വേണ്ടി മാത്രമുള്ള വെബ്സൈറ്റുകളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
5.വെർച്ച്വൽ ജീവിതശൈലി
ഓഗ്മെൻറഡ് റിയാലിറ്റിയുടെയും (എ ആർ) വെർച്ചൽ റിയാലിറ്റി യുടെയും (വി ആർ) വിപ്ലവകരമായ പുരോഗതി ഇപ്പോൾ നമുക്ക് നമ്മുടെ സ്വന്തം വീടിൻറെ തന്നെ സുഖസൗകര്യങ്ങളിൽ നിന്നുകൊണ്ടുതന്നെ പുറംലോകത്തെ പല കാര്യങ്ങളെക്കുറിച്ചും പഠിക്കാനും പര്യവേഷണം ചെയ്യാനും നിഷ്പ്രയാസം സാധ്യമാക്കി കൊണ്ടിരിക്കുന്നു, വെർച്ചൽ ഭാഷ പഠന സൗകര്യങ്ങളിലൂടെ പുതിയ ഭാഷകൾ പഠിക്കുവാനും, വേണമെങ്കിൽ പാരീസിൽ ഉള്ള ഒരു മ്യൂസിയം യഥാർത്ഥത്തിൽ സന്ദർശിക്കുന്നത് പോലുള്ള അനുഭവം സൃഷ്ടിക്കുവാനും എല്ലാം നിഷ്പ്രയാസം സാധിക്കും.
6.ലോകത്ത് എവിടെ നിന്നും ജോലി ചെയ്യാൻ സാധിക്കുന്നു.
സാങ്കേതികവിദ്യയുടെ പുരോഗതി വർക്ക് ഫ്രം ഹോം എന്ന പുതിയ തൊഴിൽ ശൈലിക്ക് തുടക്കം കുറിച്ചു, ലോകത്ത് എവിടെ നിന്നും ശാരീരികമായ സാന്നിധ്യം ഇല്ലാതെ ലോകത്ത് എവിടെനിന്നും തൊഴിൽ ആയാസരഹിതമായി ചെയ്യാനുള്ള സൌകര്യം, തൊഴിൽ സമയത്തിന് ശേഷം വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സമയം ഇതിലൂടെ കൂടുതൽ ലഭിക്കുന്നു. ഇത് തൊഴിലാളികളുടെ മാനസികാരോഗ്യത്തിനും, സന്തോഷകരമായ ജീവിതത്തിനും സഹായിക്കുന്നു.
7.കുറഞ്ഞ ജോലി സമയവും, അനയാസവും, സന്തോഷകരവും ഉപകാരപ്രദവും ആയതും. ജോലികഴിഞ്ഞുള്ള ജീവിതാസ്വാദനാവും…
വർദ്ധിച്ച രീതിയിലുള്ള തൊഴിൽ രംഗത്തെ ഓട്ടോമേഷനുകൾ, വാരാന്ത്യത്തിലെ ഒഴിവ് ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ഒഴിവാക്കുന്നു, മികച്ച വർക്ക് ലൈഫ് ബാലൻസ് ഏവർക്കും ലഭ്യമാക്കുന്നു. തൊഴിൽ ജീവിത സന്തുലിതാവസ്ഥയ്ക്ക് ഇത് സഹായിക്കുന്നു. എല്ലാവർക്കും കൂടുതൽ ഒഴിവുസമയം ലഭിക്കാൻ സാങ്കേതികവിദ്യയുടെ പുരോഗതി സഹായകമായിരിക്കും, ഇതെല്ലാം സാങ്കേതികവിദ്യ നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നതുമൂലം ഉണ്ടാകുന്ന ചില പ്രധാന കാര്യങ്ങൾ മാത്രമാണ്, എങ്കിലും ഇവ എല്ലാം തന്നെ ഒരേസമയം വളരെയധികം ആകർഷകങ്ങളും, അതേസമയം തന്നെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും, നമുക്ക് സമ്മാനിച്ചേക്കും. അതെ, ഇരുതല മൂർച്ചയുള്ള ഒരു വാളിന് തുല്യമാണ് സാങ്കേതികവിദ്യയുടെ ഈ പുരോഗതി നമുക്ക് നൽകുന്ന ഈ അവസരങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും സമസ്യ…..
Follow Tech Mack News For More Tech News