1.വോള്യം ബട്ടണിൽ കൂടുതൽ ഫംഗ്ഷനുകൾ നൽകുന്നു.
വോള്യം ബട്ടൺ എന്നത് വോള്യം കൂട്ടുവാനോ കുറക്കാനോ മാത്രമല്ല പ്രത്യേകിച്ചും നിങ്ങൾ ഒരു ഐഫോൺ യൂസർ ആണ് എങ്കിൽ.
#റീ സ്റ്റാർട്ട് ചെയ്യാം
നിങ്ങളുടെ ഫോൺ ചിലപ്പോൾ ഫ്രീസായി എന്ന് വരാം, അങ്ങനെ വരുമ്പോൾ അത് റീസെറ്റ് ചെയ്യേണ്ടതുണ്ട് പക്ഷേ ഒട്ടും പേടിക്കേണ്ടതില്ല ഇപ്പോൾ നിങ്ങൾ ചെയ്യേണ്ടത് വോളിയം അപ്പ് ആൻഡ് ഡൗൺ ബട്ടൺ ഒരുമിച്ച് പ്രസ് ചെയ്യുകയാണ് വേണ്ടത് പിന്നെ സൈഡ് ലോക്ക് (പവർ ഓഫ്) ബട്ടൺ ആപ്പിളിന്റെ ലോഗോ പ്രത്യക്ഷമാകും വരെ അമർത്തിപ്പിടിക്കുക
#അലാം ക്ലോക്ക് സ്നൂസ് ചെയ്യാം
നമ്മൾ ഒന്ന് പാതി മയക്കത്തിൽ ആകുമ്പോഴാണ് നിങ്ങളുടെ അലാം ശബ്ദിക്കുന്നതെങ്കിൽ, പെട്ടെന്ന് നമുക്ക് ഫോൺ സ്ക്രീനിലൂടെ ഫോൺ സ്നൂസ് ചെയ്യാൻ ബുദ്ധിമുട്ടാണ്. എന്നാൽ, കഷ്ടപ്പെടേണ്ട കാര്യമില്ല, വോളിയം അപ്പ് അല്ലെങ്കിൽ ഡൗൺ ബട്ടൺ യൂസ് ചെയ്ത് നിങ്ങൾക്ക് അലാം സ്നൂസ് ചെയ്യാവുന്നതാണ്. ഇതേ ബട്ടൺ ഉപയോഗിച്ച് തന്നെ നിങ്ങൾക്ക് അലാം ഓഫ് ചെയ്യാനും സാധിക്കുന്നു. ഇനി സുഖമായി ഉറങ്ങാം.
#ഫോട്ടോയും വീഡിയോയും എടുക്കാം
നിങ്ങൾക്ക് വോളിയം ബട്ടൺ അമർത്തി ഫോട്ടോ എടുക്കുകയോ വീഡിയോ ഷൂട്ട് ചെയ്യുകയോ ചെയ്യാം ബട്ടൻ വിടുന്ന തോടുകൂടി റെക്കോർഡിങ് സ്റ്റോപ്പ് ആവുകയും ചെയ്യുന്നു വളരെ ഈസി അല്ലേ!
#സ്കാൻ ചെയ്യാം
ഐഫോണിനുള്ളിൽ ഒരു ഡോക്യുമെന്റ്സ് സ്കാനർ ഉണ്ട് എന്ന് നിങ്ങൾക്കറിയാമോ? വോളിയം ബട്ടൺ അമർത്തിക്കൊണ്ട് നിങ്ങൾക്ക് ഇത് പ്രവർത്തിപ്പിക്കാവുന്നതാണ് ഈ സ്കാനർ ചില പ്രത്യേക അപ്ലിക്കേഷനുകളിൽ വർക്ക് ചെയ്യുന്നതാണ് ഉദാഹരണത്തിന് മെയിൽ, നോട്ട്സ്, റിമൈൻഡർ, കൂടാതെ ഫയലുകൾ എന്നിവയിലെല്ലാം.
#കാളുകൾ സൈലൻസ് ചെയ്യാൻ
എന്തെങ്കിലും അത്യാവശ്യം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോൾ വരുന്ന ന്യൂയിസെൻസ് കാൾസ് നമുക്ക് വളരെ ഈസിയായി വോളിയം ബട്ടൺ പ്രസ് ചെയ്തുകൊണ്ട് നിശബ്ദമാക്കാവുന്നതാണ് ഇതുപോലെതന്നെ വൈബ്രേഷനും നമുക്ക് സൈലൻറ് ആക്കാം. ഇനി ഈ പ്രത്യേകതകളെല്ലാം ഉപയോഗപ്പെടുത്തൂ.