Tech Mack

R&D indian scientists techmacknews.com.wbmp techmacknews ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങൾ

ഇഴയുന്ന വേഗം,പറക്കുന്ന മോഹം – ഇന്ത്യൻ സാങ്കേതിക വിദ്യാ ഗവേഷണ വികസനം യാധാർഥ്യവും,പുകമറയും….

പുതു സാങ്കേതികവിദ്യകളും,പുതിയ കണ്ടെത്തലുകളും ഇപ്പോൾ മിന്നൽ വേഗത്തിലാണ് വന്നുകൊണ്ടിരിക്കുന്നത് ,ഓരോ ദിവസവും പുതിയ കണ്ടെത്തലുകൾ, നൂതന ഉത്പന്നങ്ങൾ, വിപ്ലവകരമായ സ്റ്റാർട്ടപ്പുകൾ എന്നിവ ലോകത്തെ മാറ്റിമറിക്കുന്നു. എന്നാൽ, ഈ സാങ്കേതിക വിദ്യകളുടെദ്രുതഗതിയിലുള്ള ഈ മുന്നേറ്റത്തിൽ  ചൈനയെയും ജപ്പാനെയും പോലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ ഇന്ത്യ എവിടെ നിൽക്കുന്നു? എന്തുകൊണ്ടാണ് നാം ഗവേഷണ-വികസന (R&D) മേഖലയിലും, പുതിയ സ്റ്റാർട്ടപ്പുകളുടെ കാര്യത്തിലും പിന്നോട്ട് പോകുന്നത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണ് ഈ ലേഖനം.

ഇന്ത്യയുടെ സാങ്കേതിക വളർച്ചയെ കിതയ്ക്കുന്ന അവസ്ഥയിലാക്കുന്ന കാരണങ്ങൾ എന്താണ് ?

ഒരു രാജ്യത്തിന്റെ സാങ്കേതികവിദ്യ യുടെ പുരോഗതിയുടെ അടിസ്ഥാനമാകുന്നത് അവിടത്തെ ഗവേഷണ വികസന രംഗത്ത് ഉണ്ടാകുന്ന പുരോഗതിയാണ്, ഇത് രാജ്യം അതിനു കൊടുക്കുന്ന ഗൌരവത്തെയും പ്രധാന്യത്തെയും അതിനുവേണ്ടി നല്കുന്ന സഹായങ്ങളെയും, ആശ്രയിച്ചിരിക്കുന്നു. പ്രധാനമായും ഇതിന് കാരണമാകുന്ന ഘടകങ്ങൾ ഏതെല്ലാം എന്ന് പരിശോധിക്കാം.

1.കുറഞ്ഞ നിക്ഷേപം (ഗവേഷണ വികസനത്തനായി മാറ്റിവയ്ക്കുന്ന കുറഞ്ഞ ബജറ്റ് )

രാജ്യം അതിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ എത്ര ശതമാനം ഇതിനായി മാറ്റിവയ്ക്കുന്നു എന്നത് തന്നെ ഈ പ്രശ്നത്തിലേക്കുള്ള പ്രധാന ചൂണ്ടുപലകയാണ്  ഈ ഇനത്തിൽ നമ്മുടെ അയൽ രാജ്യമായ ചൈന മറ്റൊരു ഏഷ്യന് രാജ്യമായ ജപ്പാൻ എന്നിവയുമായി തരതമ്യം ചെയ്തു നോക്കാം.

നമ്മുടെ രാജ്യത്തെ സംഭരംഭകർ നേരിടുന്ന ഏറ്റവുംവലിയ പ്രശനം ആവശ്യത്തിനുള്ള സർക്കാരിന്റെ പിന്തുണയില്ലായ്മയാണ്, എന്നാൽ മറ്റുരാജ്യങ്ങളിൽ അവരുടെ സർക്കാർ വേണ്ടതെല്ലാം ച്യ്തുകൊടുക്കുന്നു. ചൈന, ജപ്പാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുടെ വളർച്ച നമ്മൾ ദിനംപ്രതി കാണുന്നുണ്ട്, ഇവരുമായി ഇന്ത്യയെ നമുക്കൊന്ന് താരതമ്യം ചെയ്തുനോക്കാം..

  • ചൈന: അവരുടെ GDP-യുടെ ഏകദേശം 2.6% ഗവേഷണത്തിനായി ചിലവഴിക്കുന്നു.
  • ജപ്പാൻ: ഈ രംഗത്ത് മുൻപന്തിയിലാണ്, GDP-യുടെ 3.4% വരെ ചിലവഴിക്കുന്നു.
  • ഇന്ത്യ: ഇന്ത്യയുടെ R&D നിക്ഷേപം GDP-യുടെ 0.7% മാത്രമാണ്. ഇത് ആഗോള ശരാശരിയെക്കാൾ വളരെ താഴെയാണ്.

ഈ സാമ്പത്തിക സഹായത്തിന്റെ കുറവ് ഗവേഷണ വികസനത്തിന്റെ വേഗതയെ കാര്യമായി ബാധിക്കുന്നു . 2021-ലെ കണക്കനുസരിച്ച്, ഇന്ത്യ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളിലെ GDP-യുടെ R&D നിക്ഷേപത്തിന്റെ ശതമാനം താഴെക്കൊടുക്കുന്നു.

  • ചൈന: 2.44%
  • ജപ്പാൻ: 3.34%
  • ഇന്ത്യ   : 0.64%
എന്തുകൊണ്ട് സാങ്കേതിക വിപ്ലവത്തിൽ ഇന്ത്യയുടെ സ്ഥാനം പിന്നിലാകുന്നു ഒരു വിശദമായ വിശകലനം

2: സർക്കാർ മേഖലയുടെ ആധിപത്യം,   സ്വകാര്യമേഖലയുടെ നിസ്സംഗത

ഇന്ത്യയിലെ ഗവേഷണ വികസന നിക്ഷേപത്തിന്റെ ഭൂരിഭാഗവും സർക്കാർ സ്ഥാപനങ്ങളിൽ നിന്നാണ്. പ്രതിരോധം, ബഹിരാകാശം, ആണവോർജ്ജം തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളിൽ ആണ്  ഈ നിക്ഷേപം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ സ്വകാര്യമേഖലയുടെ പങ്ക് വളരെ കുറവാണ്.ഇതിന് ഇന്ത്യയുടെ രാഷ്ട്രീയ നയങ്ങളും ഒരു കാരണമാണ്, ജനാധിപത്യ പാതയാണ് രാജ്യം പിന്തുടരുന്നെങ്കിലും സോഷ്യലിസ്റ്റ് ശൈലിയിൽ സുപ്രധാനമേഖലകളിൽ സർക്കാർ മാത്രം നേരിട്ട് നിയന്ത്രിക്കുന്ന ഒരു രീതി പിന്തുടരുന്നതിനാൽ ഈ മേഖലയിൽ സമയബന്ധിതമായും,കൂടുതൽ കാര്യക്ഷമമായും പ്രവർത്തനനങ്ങൾ നടത്താനാകുന്നില്ല എന്നത് ഒരു പ്രധാന പോരായ്മയാണ്.ഇത് കൂടതെ,

ലൈസൻസ് രാജ്, സ്വാർത്തരും രാജ്യസ്നേഹമോ,പ്രദിബദ്ധതയോ,കാര്യക്ഷമതയോ,ഇല്ലാത്ത പൊതുമേഖലയിലെ ഉദ്യോഗസ്ഥ വൃന്ദവും,അവരെ കാര്യക്ഷമമായി നിയന്ത്രിക്കുവാൻ  സാധിക്കാത്ത ഭരണ സംവിധാനങ്ങളിലെ പോരായ്മകൾ,എല്ലാറ്റിലുമുപരി രാജ്യത്തിന്റെ അനസ്യൂത പുരോഗതിയെ എല്ലാറ്റിലും ഉപരിയായ് കാണാൻ സാധിക്കാത്ത അധികാരമോഹവും, ഹ്രസ്വകാല നേട്ടവും മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രാദേശിക, ദേശീയ, രാഷ്ട്രീയ കക്ഷികളും എല്ലാ അനുകൂല സാഹചര്യങ്ങളും ഉണ്ടായിട്ടും  രാജ്യത്തിന്റെ ത്വരിതഗതിയിലാകേണ്ടിയിരുന്ന പുരോഗതിയെ ഒച്ചിഴയുന്ന വേഗത്തിലാക്കിയതിന് ഉത്തരവാദികൾ ആണ് “.  

  • ചൈന: ചൈനയിൽ  R&D-യുടെ 75% നിക്ഷേപവും സ്വകാര്യ കമ്പനികളിൽ നിന്നാണ് വരുന്നത്. ഇത് പുതിയ ഉൽപ്പന്നങ്ങൾ വേഗത്തിൽ വിപണിയിലെത്തിക്കാൻ സഹായിക്കുന്നു.(ഓർക്കുക സോഷ്യലിസ്റ്റ് ആശയങ്ങളെ രാജ്യത്തിന്റെ നയം ആയി സ്വീകരിച്ച രാജ്യങ്ങൾ പോലും കാലോചിതമായി പ്രയോഗികതയ്ക്ക് അനുഭവങ്ങളുടെ വെളിച്ചത്തിൽ മുൻഗണന നല്കിയിട്ടും നമ്മുടെ നാട്ടിൽ കണ്ണടച്ച് ഇരുട്ടാക്കൽ തുടരുന്നു.)
  • ജപ്പാൻ: ജപ്പാനിലും സ്വകാര്യ കമ്പനികളാണ് R&D രംഗത്തെ പ്രധാന പങ്കാളികൾ. അവരുടെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ നൂതന സാങ്കേതികവിദ്യകളിൽ വൻ സംഖ്യ മുടക്കുന്നു.

ഇന്ത്യയിലാകട്ടേ സ്ഥിതി നേർ വിപരീതമാണ്. സ്വകാര്യ കമ്പനികൾ ഹ്രസ്വകാല ലാഭത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ദീർഘകാല ഗവേഷണ പദ്ധതികളിൽ നിക്ഷേപിക്കാൻ അവർ മടിക്കുന്നു.

3: വിദ്യാഭ്യാസ-വ്യാവസായിക സഹകരണത്തിന്റെ അഭാവം

അക്കാദമിക്സ്ഥാപനങ്ങളിലെ ഗവേഷണങ്ങളെ വ്യവസായങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ ഇന്ത്യക്ക് വലിയ പോരായ്മകൾ ഉണ്ട്. സർവ്വകലാശാലകളിൽ നടക്കുന്ന ഗവേഷണങ്ങൾ പലപ്പോഴും ലാബുകളിൽ ഒതുങ്ങുന്നു,അല്ലെങ്കിൽ അക്കാദമിക്ക് അംഗീകാരത്തിനയുള്ള പ്രഹസനം മാത്രമായിത്തീരുന്നു. അവയെ വാണിജ്യ ഉൽപ്പന്നങ്ങളാക്കി മാറ്റാനുള്ള ഒരു പാലം നമ്മുടെ വിദ്യാഭ്യാസ ശൈലിയിൽ ഇത് വരെ കാര്യക്ഷമമായി വന്നിട്ടില്ല.

  • ജപ്പാൻ, ചൈന: അക്കാദമിക് സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും തമ്മിൽ ശക്തമായ സഹകരണമുണ്ട്. സർവ്വകലാശാലകൾക്ക് വ്യവസായങ്ങളിൽ നിന്ന് ഗവേഷണ പ്രോജക്റ്റുകൾ ലഭിക്കുകയും, അതിലൂടെ പുതിയ കണ്ടുപിടിത്തങ്ങൾ വിപണിയിലെത്തുകയും ചെയ്യുന്നു.
R&D indian scientists techmacknews.com.wbmp
R&D indian scientists techmacknews.com.wbmp

4: എന്തുകൊണ്ട് പുതിയ സ്റ്റാർട്ടപ്പുകൾ ഉണ്ടാകുന്നില്ല?

ഇന്ത്യയിൽ സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും, ചൈനയെയും യുഎസിനെയും അപേക്ഷിച്ച് പുതിയ സ്റ്റാർട്ടപ്പുകളുടെ വളർച്ച പരിമിതമാണ്. സ്വന്തമായ് ഒരു ബിസിനസ് ചെയ്യുന്നതോ, സ്വന്തം കഴിവിനെ വളർത്താൻ ശ്രെമിക്കുന്നതോ നമ്മൾ ഇന്ത്യക്കാരുടെയിടയിൽ കൊടിയപാപമാണ്.. ആ ഒരു മനോഭാവമാണ് ആദ്യം മാറേണ്ടത്

വെല്ലുവിളികൾ നിറഞ്ഞ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം

  • വേണ്ടത്ര ഫണ്ടിംഗിന്റെ അഭാവം: ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക് പലപ്പോഴും ആദ്യഘട്ട ഫണ്ടിംഗ് ലഭിക്കാൻ ബുദ്ധിമുട്ടാണ്. കരാണം ഫിനാൻഷ്യൽ സ്ഥാപനങ്ങൾ അവർ വിജയിച്ച സംരംഭകർക്കും,ധനസ്ഥിതി മികച്ച നിലവരമുള്ളവർക്കും കൂടുതൽ പരിഗണന കൊടുക്കുകയും പുതു സംരംഭകരെ ആരംഭത്തിലേ നിരുൽസഹപ്പെടുത്തുകയും,തുടക്കത്തിലേ നിയമത്തിന്റെ നൂലാമലകളും,വേഗതയില്ലാത്ത മടുപ്പിക്കുന്ന കാലതാമസവും എല്ലാം മുരടിപ്പിന് കാരണമാകുന്നു
  • റിസ്കെടുക്കാൻ മടിക്കുന്ന നിക്ഷേപകരുടെ മനോഭാവം: ഇത് മറ്റൊരു പ്രധാന കാരണമാണ്. ഇന്ത്യൻ യുവ തലമുറ ഇപ്പോൾ മാറി വരുന്നുണ്ടെങ്കിലും ബഹുഭൂരി പക്ഷവും അവരിൽ ഉള്ള കഴിവുകളിൽ ആത്മവിശ്വാസം കുറഞ്ഞവരും,വെല്ലുവിളികൾ ഉള്ളതും  എന്നാൽ അനന്ത സാധ്യതകൾ നിറഞ്ഞ സംരംഭകത്വ മേഖലയിൽ താല്പര്യം കുറഞ്ഞവരും ആണ്.
  • റെഗുലേഷൻസും, ബ്യൂറോക്രസിയും: പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള നിയമപരമായ നൂലാമാലകളും സർക്കാർ ഓഫീസുകളിലെ കാലതാമസവും സംരംഭകരെ നിരുത്സാഹപ്പെടുത്തുന്നു. കൂടാതെ സ്വകാര്യ സംരംഭകരെയും,വിദേശ കമ്പനികളെയും സംശയത്തോടെ മാറ്റി നിർത്തുകയും ലൈസൻസ് രാജ് കൊണ്ട് നിറഞ്ഞ ഒരു നിയന്ത്രണ സംവിധാനവും അത് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥ സംവിധാനത്തിന്റെ പിടിപ്പുകേട്,അലസത,കാര്യക്ഷമത ഇല്ലായ്മ,അച്ചടക്കമില്ലായ്മ എന്നിവ ഏതൊരു നവ സംരംഭകനെയും മടുപ്പിക്കുന്നതും,നിരാശപ്പെടുത്തുന്നതും ആയ അന്തരീക്ഷമാണ് ഒരുക്കുന്നത്
  • ശ്രദ്ധിയാർഹിക്കുന്ന മറ്റ് ചില പ്രശ്നങ്ങൾ: പല സ്റ്റാർട്ടപ്പുകളും “യുണീക്കോൺ” ആകാൻ (ഒരു ബില്യൺ ഡോളർ മൂല്യം ഉള്ള) ശ്രമിക്കുന്നതല്ലാതെ, യഥാർത്ഥത്തിൽ സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക്,അവശ്യങ്ങൾക്ക് പരിഹാരം കാണുന്ന ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു എന്നതാണ് വാസ്തവം.
Strugles-of-indian-startups
Strugles-of-indian-startups

സാങ്കേതികവിദ്യാ വികസനത്തിൽ ഈ മൂന്ന് രാജ്യങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഒരു പട്ടികയിലൂടെ മനസ്സിലാക്കാം.

പ്രധാന ഘടകങ്ങൾ ഇന്ത്യ ചൈന ജപ്പാൻ
R&D നിക്ഷേപം (GDP-യുടെ ശതമാനം) 0.7%              2.6% 3.4%
ഗവേഷണത്തിൽ സ്വകാര്യമേഖലയുടെ പങ്ക്ഇന്ത്യയിൽ വളരേ കുറവ് (സർക്കാർ മേഖലയ്ക്ക് മുൻഗണന)സ്വകാര്യമേഖലയുടെ പങ്ക് വളരെ ഉയർന്നത് (>75%)സ്വകാര്യമേഖലയുടെ പങ്ക് വളരെ ഉയർന്നത്
വിദ്യാഭ്യാസ-വ്യവസായ ബന്ധംവളരേ ദുർബലം |ശക്തംവളരെ ശക്തം
സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റംവളർന്നു വരുന്ന ഘട്ടം, വെല്ലുവിളികൾ ഏറെ, വളരേ ദുർബലമായ സർക്കാർ പിന്തുണ.വളരെ ശക്തം, സർക്കാർ പിന്തുണയുണ്ട്.പാരമ്പര്യ വ്യവസായങ്ങൾക്ക് മുൻഗണന, എന്നാൽ നൂതന സംരംഭങ്ങൾക്ക് ശക്തമായ പിന്തുണ.
നയപരമായ പിന്തുണനിലവിൽ പല പദ്ധതികളും ഉണ്ട്, പക്ഷെ നടപ്പാക്കലിൽ വെല്ലുവിളികൾ,കാര്യക്ഷമമല്ല,മെല്ലെപ്പോക്ക് നയം.ദീർഘകാല കാഴ്ചപ്പാടുള്ള ശക്തമായ നയങ്ങൾ, കൃത്യമായ പ്രോത്സാഹനം.ദശാബ്ദങ്ങളായി നിലനിൽക്കുന്ന, വ്യവസായങ്ങൾക്ക് അനുകൂലമായ നയങ്ങൾ.
പ്രധാന ശ്രദ്ധാകേന്ദ്രമായ മേഖലകൾഐടി സേവനങ്ങൾ, പ്രതിരോധം, ബഹിരാകാശ മേഘലകളിൽ മുന്നേറ്റം, എന്നാൽ നിർമ്മാണം, AI, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഇലക്ട്രോണിക്സ്
റോബോട്ടിക്സ്, ഓട്ടോമൊബൈൽസ്, ഇലക്ട്രോണിക്സ് തുടങ്ങിയ ലാഭകരവും വിദേശ നാണ്യ നേട്ടം ഉണ്ടാക്കുന്ന മേഖലകളിൽ പിന്നിൽ
നിർമ്മാണം, AI, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഇലക്ട്രോണിക്സ്റോബോട്ടിക്സ്, ഓട്ടോമൊബൈൽസ്, ഇലക്ട്രോണിക്സ്

5: ദീർഘകാല കാഴ്ചപ്പാടിന്റെയും നയങ്ങളുടെയും ആവശ്യകത

ചൈനയും ജപ്പാനും ദശാബ്ദങ്ങൾ നീണ്ട ആസൂത്രിതമായ നയങ്ങളിലൂടെയാണ് സാങ്കേതിക മേധാവിത്വം നേടിയത്. ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ വളർച്ചയിൽ പ്രധാനപങ്കുവഹിക്കുന്നത് പതിറ്റാണ്ടുകൾനീണ്ടുനിൽക്കുന്ന ധീർഘവീക്ഷണമുള്ള ചിന്തകളും നയങ്ങളുമാണ്..

6: മുന്നോട്ട് പോകാൻ എന്തെല്ലാം ചെയ്യണം?

സാങ്കേതിക രംഗത്ത് കുതിച്ചുചാട്ടം നടത്താൻ ഇന്ത്യക്ക് ചില നിർണായക മാറ്റങ്ങൾ അനിവാര്യമാണ്.

 1. R&D നിക്ഷേപം വർദ്ധിപ്പിക്കുക: GDP-യുടെ 2% എങ്കിലും ഗവേഷണത്തിനായി ചിലവഴിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കണം. ഇതിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ നികുതിയിളവുകളും മറ്റ് പ്രോത്സാഹനങ്ങളും നൽകണം.

 2. വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾ: സർവ്വകലാശാലകളിൽ ഗവേഷണത്തിന് കൂടുതൽ ഊന്നൽ നൽകണം. വ്യവസായങ്ങൾക്ക്  ആവശ്യപ്പെടുന്ന നൈപുണ്യങ്ങൾ കാലാനുസൃതമായി വിദ്യാർത്ഥികൾക്ക് നൽകാൻ പാഠ്യപദ്ധതികൾ പരിഷ്കരിക്കണം.ഉന്നത വിദ്യഭ്യാസ രംഗത്ത് ഉണ്ടാകുന്ന പ്രതിഭാധനരായ വിദ്യാർത്തികളുടെ, ഗവേഷണ പ്രബന്ധങ്ങൾ,പ്രൊജെക്റ്റുകൾ എന്നിവ കേവലം സർട്ടിഫിക്കറ്റ് കൾ നേടാനുള്ള കോപ്പി പേസ്റ്റ് പ്രഹസനം എന്നതിൽ കവിഞ്ഞു വിദ്യാർത്തിയുടെ ക്രിയാത്മകവും ബൌദ്ധികവും ആയ കഴിവുകളേ അളക്കുന്നതും കൂടാതെ അവയിൽ മികച്ചവ പ്രോയോജനകരമായവ കേവലം കടലാസുകെട്ടുകളും,ആക്രിയും ആയി അവശേഷിക്കുന്നതിന് പകരം സംരംഭകർക്കും ഗവേഷണ സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുത്താൻ സാദ്ധ്യ മാകുംവിധം സംവിധാനങ്ങൾ ഉണ്ടാവുകയും അത് വിദ്യാർത്തിക്കും സമൂഹത്തിനും പ്രയോജനം വരുന്ന വിധം ഉപയോഗ പ്രദം ആയി ത്തീരണം.

3. സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ അന്തരീക്ഷം: നിയമങ്ങൾ ലളിതമാക്കുകയും ഫണ്ടിംഗ് ലഭ്യത എളുപ്പമാക്കുകയും വേണം. ഒരു സ്റ്റാർട്ടപ്പ് പരാജയപ്പെട്ടാൽ അത് വീണ്ടും തുടങ്ങാൻ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കണം.

 4. നിർമ്മാണ മേഖലയ്ക്ക് ഊന്നൽ നൽകുക: കേവലം ഐടി സേവനങ്ങളിൽ ഒതുങ്ങാതെ, നിർമ്മാണം, ഹാർഡ്‌വെയർ, ചിപ്പ് നിർമ്മാണം തുടങ്ങിയ മേഖലകളിൽ കൂടുതൽ സ്വയം പര്യാപ്തത നേടണം.

 5. ദീർഘകാല നയരൂപീകരണം: അടുത്ത 20-30 വർഷം ലക്ഷ്യമിട്ടുള്ള സാങ്കേതിക നയങ്ങൾ രൂപീകരിക്കുകയും അത് നടപ്പാക്കാൻ സർക്കാരും വ്യവസായവും ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും വേണം. രാഷ്ട്രീയ പർട്ടികളോ,ഭരണ മാറ്റങ്ങളോ രാജ്യത്തിന്റെ മുഖ്യ ലക്ഷ്യങ്ങളെ ബാധിക്കും വിധം നയങ്ങളിൽ മാറ്റം വരുത്തുകയോ

ഉപസംഹാരം

ഇന്ത്യക്ക് മികച്ച മനുഷ്യവിഭവശേഷിയും യുവജനങ്ങളും ഉണ്ട്. എന്നാൽ ഈ സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കുന്നതിൽ നാം ഇപ്പോഴും പിന്നിലാണ്. ചൈനയെയും ജപ്പാനെയും പോലുള്ള രാജ്യങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട്, ഗവേഷണത്തിലും നവീകരണത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമുക്ക് സാധിച്ചാൽ, സാങ്കേതികവിദ്യയുടെ ലോക ഭൂപടത്തിൽ ഇന്ത്യക്ക് ഒരു പുതിയ സ്ഥാനം കണ്ടെത്താൻ കഴിയും. ഇത് കേവലം സാമ്പത്തിക വളർച്ച മാത്രമല്ല, രാജ്യത്തിന്റെ യഥാർത്ഥ വികസനത്തിന് അത്യന്താപേക്ഷിതവുമാണ്. ജയ് ഹിന്ദ്………..

Also Read:

https://techmacknews.com/science-technological-innovations-en/page/3

“The Future Of Medicine:Robotic Surgery Stunning Pottential”-AI in Heath Care

how ai revolutionizing the world

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

    5 + 20 =