സ്പേസ് എക്സ് എന്ന പ്രൈവറ്റ് ബഹിരാകാശ പര്യവേഷണ ഏജൻസിയുടെയും, ഏറ്റവും മികച്ച ഇലക്ട്രിക് കാറായ ടെസ്‌ല വാഹന നിർമ്മാണ കമ്പനിയുടെയും സി ഇ ഒ ആയ ഇലോൺ മാസ്ക് ഈ മാസം അവസാനം ഏപ്രിൽ 21,22 തീയതികളിൽ ഇന്ത്യ സന്ദർശിച്ചേക്കും, ഈ സന്ദർശനത്തിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും ഉണ്ടാകും.
പ്രധാനമായും, അദ്ദേഹത്തിൻറെ സ്വപ്ന പദ്ധതികളിൽ ഒന്നായ സ്റ്റാർ ലിങ്ക് എന്ന ഇന്റർനെറ്റ് സേവന സംരംഭത്തിൽ, ഇന്ത്യയെ കൂടി പങ്കാളികളാക്കുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ട് വിവിധ പദ്ധതികളിൽ ആയി രണ്ടു മുതൽ മൂന്നു ബില്യൺ ഡോളർ ഇന്ത്യയിൽ ഇൻവെസ്റ്റ് ചെയ്യാൻ അദ്ദേഹം പദ്ധതിയിടുന്നു. ഇതിൻറെ ഭാഗമായി ഗവൺമെന്റിന്റെ പ്രമുഖരായ പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തിയേക്കും, കൂടാതെ ഇന്ത്യയിലെ വ്യവസായ പ്രമുഖരും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയേക്കും. പ്രധാനമന്ത്രിയുടെ മുൻ യുഎസ് സന്ദർശന വേളയിൽ ഉണ്ടായ ചർച്ചകളുടെ തുടർച്ചയായിരിക്കും ഉണ്ടായിരിക്കുക, ടെസ്‌ല കാറുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനുള്ള ഇമ്പോർട്ട് ടാക്സുകളുടെയും മറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം ചർച്ച ചെയ്തേക്കും, ഈ അടുത്തകാലത്തായി ഇന്ത്യ ഇ വി ഇറക്കുമതിയും, അവയുടെ ഘടക ഭാഗങ്ങളുടെ ഇറക്കുമതിയിലും ഉള്ള തീരുവകൾ 100% നിന്നും 15 ശതമാനത്തിലേക്ക് കുത്തനെ കുറച്ചിരുന്നു. ടെസ്ലയുടെ പുതിയ പ്ലാന്റുകൾ Bloomberg റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ തമിഴ്നാടിലാണ് ഈ പ്ലാന്റുകൾ വരാനുള്ള സാധ്യത, അവസാന തീരുമാനമായി ഇല്ലെങ്കിലും , കൂടുതൽ പരിഗണന തമിഴ്നാടിനാണ്, ഇതുകൂടാതെ സാറ്റലൈറ്റ് അധിഷ്ഠിതമായ ബ്രോഡ്ബാൻഡ് സർവീസുകൾ ആരംഭിക്കുന്നതിനു വേണ്ട പ്രാഥമിക നടപടികളും അതുമായി ബന്ധപ്പെട്ട അതോറിറ്റികളുടെ അംഗീകാരവും ലൈസൻസുകളും നേടുവാനുള്ള ശ്രമങ്ങൾ ഈ കമ്പനി തുടങ്ങിയിട്ടുണ്ട്. ഇൻറർനെറ്റ് സേവനരംഗത്ത് ഇന്ത്യൻ കമ്പനികൾ തന്നെ മികച്ച കുതിപ്പാണ് സമീപകാലങ്ങളിൽ നടത്തിയിരിക്കുന്നത്, ഏറ്റവും അഡ്വാൻസ് ടെക്നോളജികൾ ഉപയോഗിക്കുന്ന ഈ അമേരിക്കൻ കമ്പനിയുടെ വരവോടെ ഈ മേഖലകളിൽ ഉപഭോക്താക്കൾക്ക് വളരെ മികച്ച സേവനം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം…