Tech Mack

electric vehicles
സാങ്കേതിക വാർത്തകൾ ഇ.വി വാർത്ത

ഇലക്ട്രിക് വെഹിക്കിൾ ഉപയോഗം കുട്ടികളിലെ അസുഖങ്ങൾ കുറയ്ക്കുമോ!!?

Cough Kid

1.കുട്ടികളിലെ ശ്വാസകോശ രോഗങ്ങളും അന്തരീക്ഷ മലിനീകരണവും

അമേരിക്കൻ ലംങ്ങ്സ് അസോസിയേഷൻ പുറത്തുവിട്ട ഒരു റിപ്പോർട്ടിലെ വിവരങ്ങളാണ് ഇത്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുകയാണെങ്കിൽ അമേരിക്കയിലെ ശിശുക്കൾക്കും കുട്ടികൾക്കും കൂടുതൽ ആരോഗ്യകരമായ ജീവിതം ലഭിക്കുമെന്ന് അഭിപ്രായപ്പെടുന്നു.

2.കാർബൺ മലിനീകരണം

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതങ്ങളെ ഫലപ്രദമായി നേരിടാൻ ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന അനന്തരഫലങ്ങൾ നേരിടാൻ സത്വര നടപടികൾ തന്നെ സ്വീകരിക്കണമെന്നും “ബിൽ ബാരറ്റ്” റിപ്പോർട്ടിൽ പറയുന്നു.ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളെ സീറോ എമിഷൻ ആയി കണക്കാക്കുന്നു, വാസ്തവത്തിൽ കാർബൺ, കാറുകൾ നിർമിക്കുമ്പോഴും,വലിയ ബാറ്ററികൾ നിർമ്മിക്കുമ്പോഴും, അവ ചാർജുചെയ്യുമ്പോഴും കാർബൺ പുറന്തള്ളുന്നുണ്ട്, സീറോ എമിഷൻ വാഹനങ്ങലിലേക്കുള്ള മാറ്റം, 2050-ഓടെ പീഡിയാട്രിക് ആസ്മ, അക്യൂട്ട് ബ്രോങ്കൈറ്റിസ്, പീഡിയാട്രിക് അപ്പർ റെസ്പിറേറ്ററി, ലക്ഷണങ്ങളെയും പീഡിയാട്രിക് ലോവർ റെസ്പിറേറ്ററി ലക്ഷണങ്ങളെയും കാണിക്കുന്ന അസുഖങ്ങളിൽ കാര്യമായ രീതിയിലുള്ള കുറവ് പ്രതീക്ഷിക്കുന്നു. മുതിർന്നവരുമായിഇത് താരതമ്യപ്പെടുത്തുമ്പോൾ ആരോഗ്യ രംഗത്തെ നേട്ടം 1.2 ട്രില്യൺ ഡോളറിന് തുല്യമായിരിക്കും, മുതിർന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ കുട്ടികൾ കൂടുതൽ വേഗത്തിൽ ശ്വസിക്കുന്നു അതിനാൽ തന്നെ അവരുടെ ലങ്ങ്സ് കൂടുതൽ മലിനീകരണത്തിന് വിധേയമാണ്.മലിനീകരണം ചില സമയങ്ങളിൽ ഗർഭസ്ഥ ശിശുക്കളെ പോലും ബാധിക്കുന്നു, അന്തരീക്ഷ മലിനീകരണം ഓരോ വർഷവും 8.8 ദശലക്ഷം ആളുകളുടെ മരണത്തിന് കാരണമാകുന്നു.മലിനീകരണം കുറഞ്ഞ വാഹനങ്ങളിലേക്കുള്ള ഒരു മാറ്റം പ്രധാനമായും പ്രയോജനം ചെയ്യുന്നത് സമൂഹത്തിലെ പാർശ്വവത്കരി്കപ്പെട്ട സമൂഹത്തിനാണ്കാരണം അവരിൽ ഭൂരിഭാഗവും താമസിക്കുന്നത് ഒട്ടും അഭികാമ്യം അല്ലാത്ത പരിസ്ഥിതിയിൽ ആണ്.സർക്കാർ റിപ്പോർട്ടുകൾ പ്രകാരം 2022 ൽ ഇലക്ടിക് വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ ഉയർച്ച വെറും 5 ശതമാനത്തിന് മുകളിൽ മാത്രമാണ്. ഇത് തീർച്ചയായും ശ്രദ്ധേയമായ ഒരു മാറ്റമല്ല.

3.വായു മലിനീകരണം

വാങ്ങുന്നവർക്ക് സാമ്പത്തികസഹായവും, സബ്സിഡി യും നൽകാൻ ചിലർ നിർദ്ദേശിക്കുന്നു. ഇലക്‌ട്രിക്കൽ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ നയങ്ങൾ നടപ്പിലാക്കാൻ മിസ്റ്റർ “ബിൽ ബാരറ്റ്” ശുപാർശ ചെയ്യുന്നു അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഈ വിഷയം ചൂടേറിയ ഒന്നായി മാറിയിരുന്നു.

ഏറ്റവും പുതിയ EV വാർത്തകൾക്കായി techmack സന്ദർശിക്കുക.

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

    nine − nine =