Tech Mack

Intel Logo
AI Breakthrough

ഇന്റ്റലിന്റെ ഏറ്റവും വലിയ ന്യൂ റോമോർഫീക് കമ്പ്യൂട്ടർ – ഹലാ പോയിന്റ് അനാച്ഛാദനം ചെയ്തു

എ ഐ പുതിയ കുതിപ്പിലേക്ക്

ന്യൂ മെക്‌സിക്കോയിലെ സാൻഡിയ നാഷണൽ ലബോറട്ടറികളിൽ തുടക്കത്തിൽ വിന്യസിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ന്യൂറോമോർഫിക് കമ്പ്യൂട്ടർ എന്ന് വിളിക്കപ്പെടുന്ന ഹാല പോയിൻ്റ് ഇൻ്റൽ അനാച്ഛാദനം ചെയ്‌തു.മനുഷ്യ ബുദ്ധിയെ അനുകരിക്കുന്ന ശൈലിയിൽ ആണ് ഇതിന്റെ പ്രവർത്തനം രൂപകല്പ്പന ചെയ്തിരിക്കുന്നത്.

Neuromorphic: brain like computers

നിലവിലെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി വരുന്ന വലിയ രീതിയിലുള്ള ഊർജ്ജ ഉപയോഗം കുറക്കുക,കൂടാതെ അതിന് ആവശ്യമായ കമ്പ്യൂട്ടേ ഷണൽ ഹാർഡ്‌വെയറുകൾക്ക് കൂടുതൽ വേഗതയും കാര്യക്ഷമതയൂം ഉണ്ടാക്കുക, എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുവാൻ വേണ്ടിയാണ് ഇൻറ്റെൽ ഇത്തരത്തിലുള്ള ഒരു പുതുമയാർന്ന ഗവേഷണവും അതിനെ തുടർന്ന് ഈ കണ്ടെത്തലും നടത്തിയിരിക്കുന്നത്. മനുഷ്യ മസ്തിഷ്കത്തിൽ നടക്കുന്ന സംവേദന,ഗ്രഹണ,പ്രതികരണ രീതികളെ അനുകരിച്ച്, ഡാറ്റ പ്രോസസ് ചെയ്യുകയും, സംഭരിക്കുകയും ചെയ്യുക എന്ന ഒരു മെത്തേഡ് ആണ് ഇതിനായി അവലംബിച്ചിട്ടുള്ളത്. ഇതുമൂലം കൂടുതൽ ഊർജ്ജക്ഷമത, മികച്ച രീതിയിലുള്ള അനാലിസിസ് കഴിവുകൾ, എന്നിവ കൈവരിക്കാൻ എഐ മോഡലുകളെ സപ്പോർട്ട് ചെയ്യാൻ ഇതിനാകും. സെക്കൻഡിൽ 20 ക്വാഡ്രില്ല്യൻ കമ്പ്യൂട്ടറേഷനൽ പ്രവർത്തനങ്ങളെ, ഒരേ സമയം ചെയ്യുവാൻ ഈ പുതിയ സിസ്റ്റത്തിന് ആകും എന്നാണ് പറയുന്നത്. അതിനാൽ സങ്കീർണമായ കമ്പ്യൂട്ടഷനൽ ജോലികൾ കൈകാര്യം ചെയ്യേണ്ടി വരുന്ന എഐ മോഡലുകളെ വളരെ മികച്ച രീതിയിൽ സപ്പോർട്ട് ചെയ്യാൻ ഇതിന് സാധിക്കും। കൂടാതെ എഐ മോഡലുകൾക്ക് പ്രവർത്തിക്കുവാൻ ആവശ്യ ആവശ്യമായിവരുന്ന അതിഭീമമായ ഊർജ്ജ ചിലവ്കളെ കുറയ്ക്കുവാനും ഇതിന് സാധിക്കും, ഇന്റൽ ലാബിലെ ന്യൂറോ മോർഫിക് കമ്പ്യൂട്ടർ ലാബിന്റെ ഡയറക്ടർ മൈക്ക് ഡേവിസിന്റെ അഭിപ്രായത്തിൽ ഹലാ പോയിന്റുമായി സഹകരിച്ചിട്ടുള്ള ഗവേഷണം വലിയ രീതിയിൽ സാങ്കേതികവിദ്യയുടെ കാര്യക്ഷമത മെച്ചപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു. എന്ന് മൈക്ക് ഡേവിസ് പറയുന്നു. ന്യൂറോ മോർഫിക് കമ്പ്യൂട്ടറിൽ കൃത്രിമ ന്യൂറോണുകൾ ഉപയോഗിച്ച് ഡാറ്റാ സംഭരണവും, കാൽക്കുലേഷനുകളും, മറ്റു പ്രവർത്തനങ്ങളും നടക്കുന്നു. അതിനാൽ സാധാരണ കമ്പ്യൂട്ടറുകളിലെ പോലെ ഘടക ഭാഗങ്ങളുടെ ഇടയിലൂടെയുള്ള ഷട്ടിൽ സർവീസ് ആവശ്യമില്ലാതെ ആകുന്നു, ഇത് ഊർജ്ജോ ഉപയോഗം കുറയ്ക്കുവാൻ സഹായിക്കുന്നു. നിലവിൽ ഹലാ പോയിൻറ് പൊതുജനങ്ങൾക്ക് പ്രവേശന അനുമതി ഇല്ല. ഇന്റലിന്റെ അവകാശവാദപ്രകാരം നിലവിലുള്ള സംവിധാനങ്ങളിൽ ഉള്ള ജി.പി .യു, സി. പി. യു ആർകിടെക്ച്ചർ നേക്കാൾ 50 മടങ്ങ് കൂടുതൽ വേഗതയിലും, 100 മടങ്ങ് കുറവ് ഊർജ്ജ ഉപയോഗവും പുതിയ സംരംഭത്തിലൂടെ സാധ്യമാകും എന്നാണ് ഇന്റലിന്റെ അവകാശവാദം. ഈ പുതിയ സാങ്കേതിക വിദ്യയുടെ വികസനത്തിൽ ചില സർക്കാർ ലാബുകൾക്കും, അക്കാദമിക് സ്ഥാപനങ്ങൾക്കും, പിന്നെ 200 അധികം ന്യൂറോ മോർഫിക് റിസർച്ച് കമ്മ്യൂണിറ്റികളുടെ അംഗങ്ങൾക്കും വളരെ പരിമിതമായ തോതിലുള്ള പ്രവേശനവും, സഹകരണ അനുമതിയും ഇൻ്റൽ അനുവദിച്ചിട്ടുണ്ട്. ഈ സൂപ്പർ കമ്പ്യൂട്ടറിൻറെ വികസനം ആർട്ടിഫിഷ്യൽ ഇന്റലിജൻ രംഗത്ത് കൂടുതൽ വേഗത്തിലുള്ള പുരോഗതി സാധ്യമാക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കൂടുതൽ വായിക്കാൻ: https://tinyurl.com/kbdc7pmh

വിവരങ്ങൾക്കു കടപ്പാട് :hpcwire.com

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

    twelve + nine =