...

Tech Mack

ai AI Breakthrough AI മുന്നേറ്റം Malayalam

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്തുകൊണ്ട് നമുക്ക് വേണം?

മനുഷ്യജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്ന്റേ ഭാവി

മനുഷ്യന്റെ ജീവിതത്തിൽ വേഗതക്ക് ഇന്ന് പ്രഥമ പ്രാധാന്യമാണ് ഉള്ളത്,അത് വാഹനമാകട്ടെ,ജോലിയാകട്ടെ,എന്തിന് കളികൾ പോലും ഏറ്റവും വേഗതയുള്ളതിനാണ് നാം ഇന്ന് മുൻഗണന കൊടുക്കുന്നത് ഇങ്ങനെ വരുമ്പോൾ മനുഷ്യ സഹജമായ മന്ദത, താല്പര്യക്കുറവ്, മൂഡ് സ്വീങ്സ്, എല്ലാം നമ്മുടെ പ്രവർത്തന മേഖലയെയും ചിലപ്പോൾ നിത്യ ജീവിതത്തെ തന്നെയും ബാധിക്കാറുണ്ട്. എന്നാൽ മടുപ്പിക്കുന്ന ജോലികളിലും,ആരോഗ്യത്തിന് ഹാനികരമായ പ്രവർത്തന മേഖലകളിലുമെല്ലാം ആർട്ടിഫിഷ്യൽ ഇൻന്റെലിജൻസിന്റെ ശക്തമായ സാന്നിദ്ധ്യം ഇനി ഉണ്ടാകും ഈ യാന്ത്രിക ബുദ്ധിക്ക്, മനുഷ്യർക്ക് സംഭവിക്കുന്ന തരത്തിലുള്ള തെറ്റുകൾ സംഭവിക്കാറില്ല, മാത്രമല്ല തളർച്ചയോ,വിരസതയോ ബാധിക്കുകയേ ഇല്ല അല്ലെങ്കിൽ അതിൻറെ സാധ്യത വളരെ വളരെ കുറവാണ്, വളരെയധികം കൃത്യതയോടെയും കാര്യക്ഷമതയോടെയും, വേഗതയോടെയും ആണ് ഇത് വിവരങ്ങളെ, ശേഖരിക്കുകയും, അനലൈസ് ചെയ്യുകയും, ആവശ്യങ്ങൾക്ക് അനുസരിച്ച് കൃത്യതയോടെ വിവേചന ബുദ്ധിയോടെ അവയെ പ്രോസസ് ചെയ്ത് ലഭ്യമാക്കുകയും ചെയ്യുന്നത്, അതുകൊണ്ടുതന്നെ വളരെയധികം മനുഷ്യപ്രവർത്തനങ്ങളുടെ കാര്യക്ഷമതയെ വർധിപ്പിക്കുവാൻ ഇത് സഹായകമാണ്. സാമ്പത്തിക സ്ഥാപനങ്ങളിലും, കമ്പനികളിലും, എല്ലാം നടക്കുന്ന ക്രമക്കേടുകൾ ഉള്ള ഇടപാടുകളെ വളരെ പെട്ടെന്ന് തിരിച്ചറിയുവാനും, വെക്തികളുടേയും സ്ഥാപനങ്ങളുടെയും സാമ്പത്തിക ഭദ്രതയ്ക്കും, വളരെ കൃത്യമായ ക്രെഡിറ്റ് സ്കോറിംഗ് കൂടാതെ വളരെ ബൾക്ക് ആയ ഡാറ്റാ മാനേജ്മെൻറ് ജോലികൾ എന്നിവ ഓട്ടോമേഷൻ ചെയ്യുവാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ വളരെയധികം ഉപയോഗപ്രദമാണ്.കൂടാതെ ഗവേഷണ രംഗത്തും,ആരോഗ്യ സംരക്ഷണ രംഗത്തും,ക്രിയേറ്റീവ് ആയ ജോലികളിലും എല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളരെ നിർണായകമായ മേല്ക്കയ്യ് നേടിയേക്കും.

ടെക്നോളജി- ജ്ഞാനത്തിലെ മുൻപേ പറക്കുന്ന പക്ഷികൾ

അറിഞ്ഞോ അറിയാതെയോ നമ്മളെല്ലാം ഇപ്പോൾ തന്നെ ഈ സാങ്കേതിക വിദ്യയുടെ അധീനതയിൽ അല്ലെങ്കിൽ ഉപഭോക്താക്കൾ ആയി കഴിഞ്ഞിട്ടുണ്ട്. അതെങ്ങനെ? എന്നാണോ,നമ്മുടെയെല്ലാം നിത്യോപയോഗ വസ്തു ആയി മറിയിരിക്കുന്ന ഫോണുകളിലെല്ലാം സുപരിചിതമായ വോയ്സ്അസിസ്റ്റൻറ് സിരി, അലക്സാ, ഗൂഗിൾ വോയിസ് അസിസ്റ്റൻറ്, തുടങ്ങിയ വെബ് ബേസ്ഡ് വോയ്സ്അസിസ്റ്റൻറ് സംവിധാനങ്ങൾ നമുക്ക് ഇപ്പോൾ സുപരിചിതമാണല്ലോ, ഇവയുടെ പിന്നിൽ പ്രവർത്തിക്കുന്നതും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തന്നെയാണ്. ഇനി, ഇതുകൂടാതെ പലരും അധികം ശ്രദ്ധിച്ചിരിക്കാൻ വഴിയില്ലെങ്കിലും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് നമ്മളറിയാതെ നമ്മുടെ നിത്യജീവിതത്തിൻ്റെ ഭാഗമായി കഴിഞ്ഞു. ഇന്ന് ഫിനാൻഷ്യൽ സ്ഥാപനങ്ങളിലെ എറർ ഡിറ്റക്ഷൻ സംവിധാനത്തിനും, ഇപ്പോൾ ഡെവലപ്മെൻറ് സ്റ്റേജിൽ ഉള്ള മനുഷ്യ നിയന്ത്രണങ്ങൾ ആവശ്യമില്ലാത്ത വാഹന നിയന്ത്രണ സംവിധാനങ്ങൾക്കും(ഡ്രൈവർ ഇല്ലാതെ ഓടുന്ന വാഹനങ്ങൾ)കൂടാതെ വലിയ കമ്പനികളുടെയും, ഈ കോമേഴ്സ് സ്ഥാപനങ്ങളുടെയും, കസ്റ്റമർ സർവീസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ചാറ്റ് ബോട്ടിന്റെ രൂപത്തിൽ, എല്ലാം തന്നെ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നമുക്ക് സുപരിചിതമാണ്, കൂടാതെ നമ്മുടെ മൊബൈൽ ഫോണുകളിലും, സെക്യൂരിറ്റി ക്യാമറകളിലും, പരിചിതമായ ഇമേജ് ഫേഷ്യൽ ഡിറ്റക്ഷൻ സിസ്റ്റം, കൂടാതെ ആരോഗ്യ സംരക്ഷണ രംഗത്ത് പലതരം ഡയഗ്നോസിസ് ടെസ്റ്റ്കൾ തുടങ്ങിയവയുടെ അനാലിസിസ് എന്നിവയ്ക്കും ഇത് വളരെ ഉപയോഗപ്രദമാണ്. എന്ന് മാത്രമല്ല ഇവയുടെ ഉപയോഗ മേഖല അനന്തവുമാണ്. തീർച്ചയായും ഈ ടെക്നോളജി നമ്മൾ ധാർമിക ബോധത്തോടെയും, വെക്തമായ മാനദണ്ഡങ്ങൾ,നിയന്ത്രണങ്ങൾ എന്നിവ പാലിച്ചും ഉപയോഗിച്ചാൽ, മനുഷ്യൻ്റെ വെക്തിപരവും,സാമൂഹികവും ആയ ഉന്നതിക്ക് ഇത് വലിയ ഒരു കുതിപ്പ് നൽകിയേക്കും, ഏറ്റവും വേഗം ഈ അറിവുകളും അവയുടെ ഉപയോഗ മേഖലകളും, പ്രയോജനപ്പെടുത്താൻ നമ്മുടെ നിലവിലെ തൊഴിൽ മേഖലയെയും,ഭരണ സംവിധാനങ്ങളെയും, വീക്ഷണങ്ങളേയും, പാകപ്പെടുത്തിയാൽ മാത്രമേ നമുക്ക് പിന്തള്ളപ്പെടാതിരിക്കാനും, അതിജീവനത്തിനും സാധ്യമാകൂ.(സ്വാർത്തതക്കും അതീതമായ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ) അതേ, നേട്ടങ്ങൾ സ്വന്തമാക്കണമെങ്കിൽ, നമ്മൾ മുൻപേ പറക്കുന്ന പക്ഷികൾ ആയേ തീരൂ.

Follow For More Latest AI News

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

    two × 1 =

    Discover How AI Reveolutionizing

    ഐ ഫോൺ ടിപ്സ്

    Seraphinite AcceleratorOptimized by Seraphinite Accelerator
    Turns on site high speed to be attractive for people and search engines.