EV നിർമ്മാണരംഗത്ത് മൽസരം കടുക്കും
ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് ടെസ്‌ല കഴിഞ്ഞാൽ ഇപ്പോൾ രണ്ടാമതായി ഉള്ളത് ചൈനീസ് വാഹനനിർമ്മാതാക്കൾ മാത്രമാണ് മികച്ച ഈ വി വാഹനങ്ങളിൽ ഒന്നും തന്നെ യൂറോപ്പ്യൻ വാഹന നിർമ്മാതാക്കളുടെ പേരുകൾ നമുക്ക് കാണാൻ സാധിക്കുന്നില്ല ഉണ്ടെങ്കിൽ തന്നെ അവ ജനപ്രിയമായിട്ടില്ല എന്നതാണ് സത്യം എന്നാൽ ടെസ്‌ല യെയും ചൈനീസ് വാഹന നിർമ്മാതാക്കളെയും നേരിടാൻ പുതിയ മികച്ച വാഹനങ്ങളുമായി പ്രമുഖ യൂറോപ്യൻ വാഹന നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസ് ബിഎംഡബ്ലിയു എന്നീ പ്രമുഖ വാഹന നിർമ്മാതാക്കൾ രംഗത്ത് വരുന്നു, ഇതിൻറെ ഭാഗമായി ബെൻസ് തങ്ങളുടെ പുതിയ കൺസെപ്റ്റ് കാർ ആയ സി എൽ എ ക്ലാസ് പ്രദർശിപ്പിച്ചു. ഇതിന് 466 മൈൽ അതായത് 750 കിലോമീറ്റർ റേഞ്ച് ഉണ്ടെന്നും അതുപോലെ 15 മിനിറ്റ് ചാർജ് ചെയ്താൽ 400 കിലോമീറ്റർ യാത്ര ചെയ്യാനുള്ള കഴിവുണ്ടെന്നും പറയുന്നു.
അതുപോലെ ബിഎംഡബ്ലിയു അവരുടെ ഇലക്ട്രിക് കൺസപ്റ്റ് കാർ ആയ വിഷൻ ന്യൂ ക്ലാസ് പ്രദർശിപ്പിച്ചു ഇപ്പോൾ ആഗോള ഇവി വിപണിയുടെ 20% സ്വന്തമാക്കി വെച്ചിരിക്കുന്നത് ടെസ്ലയും 15 ശതമാനം ബി വൈ ഡി എന്ന ചൈനീസ് കമ്പനിയുടെയും പക്കലാണ്. ഫോക്സ്‌വാഗനും താമസിയാതെ ഈ മത്സരരംഗത്തേക്ക് എത്തിയേക്കും 27000 ഡോളർ വില വരുന്ന ഒരു ഇലക്ട്രിക് വാഹനം പുറത്തിറക്കാനായി ഈ കമ്പനി പദ്ധതിയിടുന്നു… കൂടാതെ മികച്ച ഫീച്ചറുകൾ കൂട്ടിച്ചേർക്കുവാനും അവയെ കൂടുതൽ വിപുലമാക്കാനും ഈ കമ്പനികളെല്ലാം മത്സരിച്ചു കൊണ്ടിരിക്കുകയാണ് താമസിയാതെ തന്നെ നമുക്ക് വളരെ മികച്ച ഒരു മുന്നേറ്റം ഈ വി വാഹന വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് ഇത് ഉപഭോക്താക്കൾക്കും, അതുപോലെ പ്രകൃതിക്കും ഒരുപോലെ മുതൽക്കൂട്ടായേക്കുമെന്ന് പ്രതീക്ഷിക്കാം….