...

Tech Mack

xiaomi Electric Vehicle കാർ വാർത്ത E.V news Malayalam techmacknews സാങ്കേതിക വാർത്തകൾ

xiaomi SU7 EVകുറഞ്ഞ വില മികച്ച ഫീച്ചേഴ്സ്, വരുന്നു സിയാവോമിയുടെ ഇലക്ട്രിക് വെഹിക്കിൾ

പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ എം ഐ യുടെ ഇലക്ട്രിക് വെഹിക്കിൾ വിപണിയിലെത്തിxiaomi su 7 സെവൻ എന്നു പേരുള്ള ഈ സെഡാൻ പ്രമുഖ ചൈനീസ് വാഹന നിർമ്മാണ ബ്രാൻഡ് ആയ ബി എ ഐ സി എന്ന കമ്പനിയുടെ സഹകരണത്തിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഈ കാർ ആദ്യമായി അനൗൺസ് ചെയ്തത് 2023 ഡിസംബറിൽ ആയിരുന്നു, ഇത് ഔദ്യോഗികമായി ലോഞ്ച് ചെയ്തത് 2024 മാർച്ച് 28 നു് ആയിരുന്നു. ലൗഞ്ച് ചെയ്ത ദിവസം തന്നെ സീയോമി ഈ കാറിനു വേണ്ടിയുള്ള ബുക്കിംഗ് സ്വീകരിക്കുവാനും തുടങ്ങി, വാഹന നിർമാണ രംഗത്ത് പുതുമുഖമാണെങ്കിലും ലോകമെമ്പാടും അറിയപ്പെടുന്ന മൊബൈൽ ഫോൺ നിർമാണ മേഘലയിലെ മികച്ച ഒരു ബ്രാൻഡ് ആണ് xiaomi, mi എന്ന പേരിൽ ഇന്ത്യയിൽ ഉള്ള ഉപഭോക്തക്കളുടെ ഇടയിൽ പേരെടുത്ത, പൊക്കെറ്റ് ചോരാതെ മികച്ച അഡ്വാൻസ്ഡ് ഫീച്ചേഴ്സ് ഉള്ള ഫോണുകൾ പുറത്തിറക്കികൊണ്ടിരിക്കുന്ന ഈ ബ്രാൻഡ് പരിചയപ്പെടുത്തേണ്ട കാര്യമില്ല. എന്നാൽ വാഹന നിർമാണ രംഗത്തേക്കുള്ള കംമ്പനിയുടെ പുതിയ കാൽവെപ്പു പക്ഷേ സാധാരണക്കാർക്കിടയിൽ പ്രതീക്ഷ ഉണർത്തുന്നു.

മികച്ച റേഞ്ച് മികച്ച ഡിസൈൻ കൂടുതൽ ഫീച്ചറുകൾ

എസ് യു എന്ന പേര് സൂചിപ്പിക്കുന്നത് സ്പീഡ് അൾട്രാ എന്നും 7 എന്നത് മാർക്കറ്റ് സെഗ്മെന്റിനെയും സൂചിപ്പിക്കുന്നു. മികച്ച റേഞ്ചും, പുതുമയുള്ള ഡിസൈനും ഒരുപാട് ഫീച്ചറുകളും ആയി എത്തിയിരിക്കുന്ന ഈ കാർ വിപണിയിൽ തരംഗം സൃഷ്ടിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. Mi യുടെ മൊബൈൽ ഫോണുകൾ നമുക്ക് സുപരിചിതമാണ് ഒരുപാട് ഫീച്ചറുകൾ സാധാരണക്കാരന് കയ്യിൽ ഒതുങ്ങുന്ന വിധം അവതരിപ്പിക്കുന്ന കമ്പനിയാണ് സിയവോമി എന്ന് നമുക്കറിയാം. വാഹന നിർമ്മാണ മേഖലയിലേക്ക് കടന്ന കമ്പനി തങ്ങളുടെ ഉപഭോക്താക്കളോടുള്ള കമ്മിറ്റ്മെൻറ് മറക്കുന്നില്ല. കുറഞ്ഞ വിലയും, മികച്ച ഫീച്ചറുകളും, സ്റ്റാൻഡേർഡ് നിലവാരമുള്ള നിർമ്മാണവും, തന്നെയാണ് സീയോമി എസ് യു സെവനിലും ഉപഭോക്താക്കൾക്കായി ഈ കമ്പനി അവതരിപ്പിക്കുന്നത് ഈ വാഹനത്തിൻറെ 3 വേരിയന്റുകൾ ആണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. സിയവോമി 2021ഇൽ ആയിരുന്നു ആദ്യമായി വാഹന നിർമ്മാണ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് ആയിട്ടുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചത് എന്നാൽ വാഹന നിർമ്മാണത്തിന്റെ തുടക്കം ഡിസംബർ 2023 മുതൽ ആയിരുന്നു.

EV വിലകൾ കുറയുന്നു, Mi യുടെ രംഗപ്രവേശം വിലയില് മൽസരം സൃഷ്ടിക്കും


എസ് യു സെവൻ സ്റ്റാൻഡേർഡ് വേർഷന്റെ ചൈനീസ് വില 2,15900 യുവാൻ ആണ് അതായത് യുഎസ് ഡോളർ 30408$, ഇനി ഈ ഇലക്ട്രിക് സെഡാനിലെ അത്യാധുനികമായ ഫീച്ചറുകളിലേക്ക് കടക്കുകയാണെങ്കിൽ മികച്ച എയർ സസ്പെൻഷൻ, 16.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോ എന്റർടൈൻമെന്റ് സിസ്റ്റം അതും ത്രീ കെ റെസലൂഷൻ ഓടുകൂടി കൂടാതെ ക്വാൽകോമിന്‍റെ സ്നാക്ക് ഏറ്റവും എന്ന ചിപ്പാണ് ഈ സിസ്റ്റത്തിൽ ഉപയോഗിച്ചിരിക്കുന്നത് കൂടാതെ സിയോമിയുടെ തന്നെ സ്വന്തമായി വികസിപ്പിച്ചെടുത്ത ഡ്രൈവർ അസിസ്റ്റൻറ് സിസ്റ്റം, അത് 16 ഫംഗ്ഷൻ സ്റ്റാൻഡേർഡ് ആയി ലഭിക്കുന്നു. ഈ മികച്ച വാഹനത്തിന്റെ ഘടക ഭാഗങ്ങൾ നിർമ്മിക്കുന്നതിനായി സീയോമി ലോകോത്തര മികവുള്ള നിർമ്മാതാക്കളായ ബോസ്ക്(BOSC) ബ്രമ്പോ കോണ്ടിനെന്റൽ thissenkrupp,benteler തുടങ്ങിയ നിർമ്മാതാക്കളെയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്,

https://en.wikipedia.org/wiki/Xiaomi_SU7

XIAOMI SU 7 പ്രധാന സവിശേഷതകൾ

എസ് യു സെവന്റെ റിയർ വീൽ ഡ്രൈവ് മോഡലിൽ 220 കിലോ വാട്ട് 295 എച്ച്പി ആണ് പവർ എൻജിൻ പവർ ഇതിൻറെ തന്നെ അതായത് എസ് യൂ സെവന്‍ മാക്സിൽ 495 കിലോ വാട്ട് 664 എച്ച്പിയാണ് എൻജിൻ പവർ ഈ വാഹനത്തിൻറെ മറ്റ് വിശദമായ ടെക്നിക്കൽ ഡീറ്റെയിൽസ് താഴെ കൊടുത്തിരിക്കുന്നുhttps://www.mi.com/global/discover/article?id=3263

POWER OUTPUT

220 kW(295 hp; 299 PS) (RWD)
495 kW664 hp; 673 PS) (SU7 Max, AWD)  
POWER OUTPUT

BATTERY

73.6 kWhFinDreams LFP
94.3 kWhCATL Shenxing (SU7 Pro)  
  101 kWh                CATL Qilin Qilin NMC (SU7 Max)  
BATERY

                                                                    RANGE

700 km(435 mi) (CLTC)  
830 km(516 mi) (CLTC, SU7 Pro)  
800 km(497 mi) (CLTC, SU7 Max)  
RANGE

DIMENSIONS

Wheelbase3,000 mm (118.1 in)
Length4,997 mm (196.7 in)
Width1,963 mm (77.3 in)
Height1,455 mm (57.3 in) 1,440 mm (56.7 in)
Kerb weight1,980–2,205 kg (4,365–4,861 lb)  
  
DIMENSIONS

For latest car news please follow us

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

    1 × four =

    Discover How AI Reveolutionizing

    ഐ ഫോൺ ടിപ്സ്

    Seraphinite AcceleratorOptimized by Seraphinite Accelerator
    Turns on site high speed to be attractive for people and search engines.