Tech Mack

AR VR Headset | Techmack സാങ്കേതിക വാർത്തകൾ

AR/VR ഹെഡ്സെറ്റ്, വനോദ വിഷ്വൽ സങ്കേതികവിദ്യയിലെ വൻ മുന്നേറ്റം കത്തിരിക്കുന്നത് മായികലോകം.

ഗെയിമിംഗ് പ്രേമികൾക്ക് സന്തോഷ വാർത്ത AR-VR വെർച്വൽ ഹെഡ്സെറ്റുകൾ ഗെയിമിംഗ് മറ്റൊരു ലോകത്തേക്ക് എത്തിക്കും. വീഡിയോ ഗെയിമിംഗ് വിനോദ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കും.

ഗെയിമിങ്ങിന്റെയും മറ്റു വിനോദങ്ങളുടെയും രംഗത്ത് വൻ മാറ്റങ്ങളാണ് വെർച്ചൽ റിയാലിറ്റി, റിയാലിറ്റി എന്നീ രണ്ട് പുതിയ കണ്ടുപിടുത്തങ്ങൾ കൊണ്ടുവരാൻ പോകുന്നത് ഈ രണ്ട് കണ്ടുപിടിത്തങ്ങൾ ഗെയിമിംഗ് രംഗത്തും മറ്റ് വിനോദ രംഗത്തും വരാൻ പോകുന്ന വലിയ മാറ്റങ്ങളെ കുറിച്ച് നമുക്ക് നോക്കാം.. വീഡിയോ ഗെയിം രംഗത്തേക്കുള്ള വിർച്വൽ റിയാലിറ്റിയുടെ വരവും അതിൻറെ ഇത് വരെ ഉള്ള പുരോഗതിയും നമുക്ക് നോക്കാം…

  1. ഗെയിമിങ്ങിലെ വെർച്ചൽ റിയാലിറ്റിയുടെ ചരിത്രം

ഗെയിമിംഗ് രംഗത്ത് വെർച്ചൽ റിയാലിറ്റി പെട്ടെന്നുണ്ടായ ഒരു മാറ്റമോ ഒരു സുപ്രഭാതത്തിലേ കണ്ടെത്തൽ അല്ല അത് വളരെ ക്രമാനുഗതമായി ഉള്ള ഒരു പുരോഗതിയിലൂടെ ഉണ്ടായതായിരുന്നു. ആദ്യകാലങ്ങളിൽ വി ആർ ഹെഡ്സെറ്റുകളുടെ ഹാർഡ്‌വെയർ നിരന്തരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടായിരുന്നു ഇന്ന് കാണുന്ന ഇമേഴ്‌സിവ് റിയാലിറ്റി ഹെഡ്സെറ്റുകളിലേക്കുള്ള
മാറ്റം ഉണ്ടായത്,

  1. മികച്ച ഗെയിമിങ് പെർഫോമൻസ്.
    മികച്ച ഗെയിമിംഗ് അനുഭവമാണ് ഈ വെർച്ചൽ റിയാലിറ്റി ഹെഡ്സെറ്റുകളിലൂടെ നമുക്ക് കിട്ടുന്നത് ശരിക്കും യഥാർത്ഥ ജീവിതത്തിലെ അനുഭവമാണെന്ന് തോന്നിക്കുന്ന തരത്തിൽ ആണ് ഇത് ഉണ്ടാക്കുന്ന വിഷ്വൽ ഫീലിംഗ്സ്, ഇത്തരം ഗെയിമുകൾ സൃഷ്ടിക്കുന്ന നായികലോകത്ത് നമ്മൾ അറിയാതെ ഒഴുകി പോകുന്നു. ഇതിൽ കളിക്കാർ ഒരിക്കലും വെറും കളിക്കാർ ആയി മാത്രം ഇരിക്കുന്നില്ല കളി ഏത് യാഥാർത്ഥ്യം ഏത് എന്നറിയാത്ത രീതിയിൽ കളിയുടെ ലോകത്തേക്ക് നമ്മൾ നമ്മളെ എത്തിക്കുന്ന തരത്തിലാണ് ഇവയുടെ വിഷ്വൽ ഇഫക്ട്സ്, തയ്യാറാക്കിയിരിക്കുന്നത്
  2. ഓഗ്മെൻറ് റിയാലിറ്റി എന്ന അത്ഭുത ദൃശ്യാനുഭവം

“വിർച്വൽ റിാലിറ്റി” ടെക്നോളജി യഥാർത്ഥത്തിനു സമാനമായ രീതിയിലുള്ള ദൃശ്യലോകം നമ്മളെ അനുഭവിപ്പിക്കുമ്പോൾ, “ഔഗ്‌മെൻ്റെഡ് റിയാലിറ്റി” എന്നത് വിർച്വൽ റിയാലിറ്റിയിൽ നമ്മൾ കണ്ടിരുന്ന ആ ത്രിമാന ദൃശ്യങ്ങളെ, ആ അയഥാർത്ത നിർമിത ലോകത്തെ നമ്മുടെ യഥാർത്ഥ ലോകവുമായി സമന്വയിപ്പിച്ച് കാണിക്കുന്ന ഒരു ദൃശ്യാനുഭവമാണ് തരുന്നത്.
എ ആർ ഗെയിമിൽ ഉണ്ടായ പുരോഗതിയുടെ ഭാഗമായി വെറും വീട്ടിൽ മാത്രം ഒതുങ്ങിയിരുന്ന് കളിക്കാനുള്ള ഒരു കളിയാണ് കമ്പ്യൂട്ടർ ഗെയിം എന്ന ആ ശൈലിയിൽ നിന്നും മാറി നമ്മുടെ ലൊക്കേഷൻ്റെ യഥാർത്ഥ ലൈവ് മാപ്പ് ഉപയോഗിച്ച് നമ്മുടെ ലോക്കൽ ലൊക്കേഷൻ കൂടി ഉൾപ്പെടുത്തി ഗെയിമിംഗ് ഒരു ഔട്ട്ഡോർ ലൈവ് അനുഭവമാക്കി മാറ്റുന്നു. ഉദാഹരണമാണ് പോക്കിമോൻ ഗോ എന്ന പ്രശസ്ത ഗെയിം,ഡിജിറ്റൽ ലോകത്തെ ഫിസിക്കൽ വേൾഡ് നമ്മുടെ നിത്യ ജീവിതത്തിലെ ചുറ്റുപാടുകളുംകഥാപാത്രങ്ങളേയും വിദഗ്ധമായി കളിയുടെ പാശ്ചാത്തലത്തിലേക്ക് മിക്സ് ചെയ്യുന്നു.ഇത് മികച്ച ഒരു അനുഭവമാണ് പ്രേക്ഷകന് നൽകുന്നത്…

4.ഏറ്റവും മികച്ച ഗെയിമിംഗ് ഹാർഡ്‌വെയർ:

ഇത്രയും മികച്ച ദൃശ്യാനുഭവം ഒരു മികച്ച ഹാർഡ്‌വെയർ ൻ്റേ പിന്തുണ ഇല്ലാതെ ഒരിക്കലും സാദ്ധ്യമകില്ല ഈ രംഗത്തെ പുതിയ ടെക്നോളജി പുരോഗതി തന്നെ ആണ് ഇത് തെളിയിക്കുന്നത് ഇതിന്നു പിന്നിൽ പ്രവർത്തിക്കുന്നത് ടെക്നോളജിയുടെ ഒരു ശ്രേണി തന്നെ ആണ് മോഷൻ കൺട്രോളുകൾ, ഹാപ്റ്റിക് ഫീഡ്ബാക്ക് ഡിവൈസുകൾ,VR ഹെഡ്സെറ്റ് കൾ എന്നീ സംവിധാനങ്ങളുടെ ഒത്തുചേർന്ന പ്രകടനമികവിലൂടെ ആണ് ഇത് സാധ്യമാകുന്നത്, ഈ സപ്പോർട്ടിങ് ടെക്നോളജി കളുടെ കപ്പാസിറ്റിയുടെ അതിരുകൾ ഉയർത്തുന്നതിനനുസരിച്ച് വിർച്വൽ റിയാലിറ്റി എന്ന അനുഭവം നമുക്ക് കൂടുതൽ കൂടുതൽ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്ന രീതിയിലേക്ക് കൊണ്ടുവരനാവും..

5.വിനോദ ആസ്വാദന മേഖലയിലെ വിർച്വൽ റിയാലിറ്റി യുടെയും ഔഗമെൻ്റെഡ് റിയാലിറ്റി ടെക്നോളജി യുടെയും മികച്ച സാധ്യതകൾ…
1.വിനോദ രംഗത്ത് പ്രത്യേകിച്ച് മികച്ച രീതിയിൽ കഥ പറയാൻ സിനിമ രംഗത്തെ ഇത് വലിയ രീതിയിൽ സഹായിക്കും യാഥാർത്ഥ്യവും,ഫിക്ഷനും തമ്മിലുകൾ അതിരുകൾ മയച്ചുകളയുന്ന രീതിയിൽ ആസ്വാദകരെ മികച്ച സംവേദനത്മകമയ അനുഭവങ്ങളിലെക്ക് നയിക്കുവാൻ ഈ ടെക്നോളിയുടെ സഹായത്തോടെ സാധിക്കുന്നു…
2.വിർച്വൽ സ്പേസുകളിലെ തൽസമയ ദൃശ്യ സംപ്രേക്ഷണം..

വിവിധ ബാൻ്റ് കളുടെ പ്രോഗ്രാമുകൾ, മറ്റുത്സവങ്ങൾ, ഇവെൻ്റുകൾ,ഇവയുടെ എല്ലാം പ്രധാന വേദി ആയി മാത്രമല്ല കാഴ്ചക്കാരനു കൂടി വിദൂര ഇടപെടൽ,പങ്കാളിത്തം,സാമൂഹിക പങ്കാളിത്തം എന്നിവ അനുവദിക്കുന്ന വിനോദത്തിൻ്റെ സാങ്കേതിക വിദ്യയുടെയും ഒത്തുചേരൽ ആണ് ഈ സാങ്കേതിക വിദ്യ ഒരുക്കുന്നത് ഡിജിറ്റൽ രംഗത്ത് അതിരുകൾ അനന്തമാക്കുന്ന കുതിപ്പിന് ശക്തമായൊരു നേടും തൂണായിരിക്കും ഭാവിയിൽ ഈ സാങ്കേതികവിദ്യ എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല.

ഗെയിമിങ്ങിനും,വിനോദത്തിനും അപ്പുറം മികച്ച സാധ്യതകൾ
1.വിർച്വൽ ടൂറിസം

VR വിർച്വൽ ടൂറിസം രംഗത്തേക്ക് കൂടി സാധ്യത തെളിയിക്കുന്നു, ഇത് ഇത് ഉപഭോക്താക്കളെ ലോകത്തെവിടെയുമുള്ള മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളും സാംസ്കാരിക തലസ്ഥാനങ്ങളും അത്ഭുത ദൃശ്യാനുഭവങ്ങൾ ലഭിക്കുന്ന പ്രദേശങ്ങളും റിയാലിറ്റിയുടെ സഹായത്തോടെ സ്വയം അതിൻറെ പൂർണതയോടെ അനുഭവിക്കാനും മനസ്സിലാക്കാനും ഉള്ള സാഹചര്യം ഒരുക്കുന്നു. ഇത് യാത്രാ പ്രേമികൾക്ക് മാത്രമല്ല ശാരീരികമായ പരിമിതികൾ അനുഭവിക്കുന്ന ആളുകൾക്കും അതുപോലെ സമൂഹത്തിലെ യാത്രാ നുഭവങ്ങൾ സ്വന്തമാക്കാൻ സാമ്പത്തിക സാഹചര്യമില്ലാത്ത വർക്കും, പലകാരണങ്ങളാൽ യാത്രാ നിയന്ത്രണങ്ങൾ ഉള്ളവർക്കും മികച്ച സാധ്യതകൾ തുറക്കും

  1. പരിശീലനരംഗത്തും, സ്റ്റിമുലേഷനുകൾക്ക് വേണ്ടിയും..

പ്രൊഫഷണൽ രംഗത്തെ പരിശീലനത്തിനു വേണ്ടി ഈ സാങ്കേതികവിദ്യ വളരെയധികം ഉപയോഗപ്പെടുത്താൻ സാധിക്കും, യാഥാർത്ഥ്യ ലോകത്തിന് സദൃശ്യമായ അനുഭവത്തിലൂടെ പരിശീലനത്തെ മികച്ച രീതിയിൽ ആക്കാൻ സഹായിക്കും, എന്നുമാത്രമല്ല പരിശീലന സമയത്ത് അപകടസാധ്യതകൾ കുറയ്ക്കുവാനും ഈ സാങ്കേതിവിദ്യ ഉപയോഗത്തിലൂടെ സാധിക്കുന്നു കൂടാതെ ഇത് വ്യോമയാനം, സൈനിക പരിശീലനം, ആരോഗ്യരംഗം എന്നീ മേഖലകളിൽ വളരെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനാവും മാത്രമല്ല പല ടെക്നോളജികളും ഉണ്ടാക്കുന്നതിനു മുമ്പുതന്നെ അതിൻറെ വളരെ യഥാർത്ഥമായേഷനുകൾ പ്രോഗ്രാം ജയിച്ച് പ്രവർത്തന മികവ് ദൃശ്യാനുഭവത്തിലൂടെ മനസ്സിലാക്കുവാനുള്ള സാഹചര്യം ഇത് ഒരുക്കുന്നുണ്ട് ഇത് ഈ മേഖലയിലെ കാര്യക്ഷമതയ്ക്കും ചിലവ് കുറയ്ക്കുന്നതിനും വളരെയധികം സഹായകമാകുന്നു.

ഈ രംഗത്തെ വെല്ലുവിളികളും ഭാവി സാധ്യതകളും

വളർന്നുവരുന്ന മറ്റ് ഏതൊരു സാങ്കേതികവിദ്യകളെയും പോലെ തന്നെ AR,VR സാങ്കേതികവിദ്യയും പല വെല്ലുവിളികളെയും അഭിമുഖീകരിക്കുന്നുണ്ട്. ചലനാത്മകമായ സാഹചര്യത്തിലെ കാര്യക്ഷമത, ഹാർഡ്‌വെയർ വിഭാഗത്തിൽ തുടർച്ചയായ പുരോഗമനം ഉണ്ടാകേണ്ടത്, കൂടാതെ തുടർച്ചയായ പുരോഗതിക്ക് വേണ്ടിയുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് വേണ്ട പരിശ്രമം ഇവയെല്ലാം ഇവയെല്ലാം നേരിടുന്ന തടസ്സങ്ങളിൽ പ്രധാനമായവയാണ് ഏതൊരു സാങ്കേതികവിദ്യയും ഉപഭോക്താക്കൾക്ക് മികച്ച അനുഭവം ഈ തടസ്സങ്ങളെ എല്ലാം മറികടക്കേണ്ടത് വളരെ നിർണായകമാണ്.

  1. ഉപഭോക്താക്കൾക്ക് ആവശ്യമായ രീതിയിൽ നിർമ്മിക്കുകയും ഉപഭോക്താക്കളെ കണ്ടെത്തുന്നതും.

ഈ സാങ്കേതികവിദ്യ ഏറ്റവും ഉപകാരമാകുന്ന മേഖലകളിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഈ സാങ്കേതികവിദ്യ വാർത്തെടുക്കുകയും അവരിലേക്ക് എത്തിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ് എന്നു മാത്രമല്ല തുടക്കത്തിൽ ഈ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളെ കണ്ടെത്തി അവരിലേക്ക് ഈ സാങ്കേതികവിദ്യയുടെ പ്രയോജനവും അതിൻറെ പ്രാവർത്തികമായ തലങ്ങളും ബോധ്യമാക്കി കൊടുക്കുകയും അവരുടേതായ ഒരു കമ്മ്യൂണിറ്റി സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നത് ഈ സാങ്കേതികവിദ്യ വിജയിക്കുന്നതിന് അനുപേക്ഷണീയമായ ഒരു കാര്യമാണ്.

  1. എ ആർ, വി ആര്‍, സാങ്കേതിക വിദ്യയുടെ ഭാവി

വളരെ മികച്ച കൂടുതൽ റിയലിസ്റ്റിക് ആയ അനുഭവങ്ങൾ പ്രദാനം ചെയ്യുവാനുള്ള കഴിവ്, കൂടുതൽ മികച്ച ഇൻറർ ആക്ടിവിറ്റി, പലതരം വ്യവസായങ്ങളിൽ ഉടനീളം ഈ അപ്ലിക്കേഷനുകൾ പ്രയോജനപ്പെടുത്തുവാനുള്ള സാധ്യത എന്നിവ പ്രധാന മുന്നേറ്റങ്ങളിൽ ഉൾപ്പെടുന്നു. ഇവയുടെ കാര്യക്ഷമമായ പുരോഗതി നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് വരെ ഇതിൻറെ പ്രായോഗികത കടന്നുവരുന്ന അവസ്ഥ നിലവിൽ വരും.

ഉപസംഹാരം
എ ആർ വി ആർ സാങ്കേതികവിദ്യയുടെ ഈ പുരോഗതി വിനോദ വ്യവസായ രംഗങ്ങളിൽ നിന്നും അപ്പുറമായി വ്യവസായ രംഗങ്ങളിലും കൂടാതെ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലേക്ക് കടന്നുവരുന്ന സാഹചര്യവും താമസിയാതെ ഉണ്ടാകും.

ഈ ടെക്നോളജിയുടെ ഭാവിയെക്കുറിച്ചും അത് നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കിയേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചും നിങ്ങളുടെ അഭിപ്രായം എന്താണ്?.

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

    five × 3 =