...

Tech Mack

Health & Fitness (1) ഗാഡ്‌ജെറ്റുകളും ധരിക്കാവുന്നവയും AI മുന്നേറ്റം സാങ്കേതിക വാർത്തകൾ

CES 2024(കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ) ശരീരത്തിൽ ധരിക്കാവുന്ന ആരോഗ്യ സംരക്ഷണ ഉപാധികൾ ശാരീരിക സൌഖ്യം ടെക്നോളജിയുടെ പിന്തുണയോടെ പുനർനിർവചിക്കുന്നു.

Share:

1. നവീന സാങ്കേതികവിദ്യകൾ ആരോഗ്യ സംരക്ഷണത്തിനായി

ശരീരത്തിൽ ധരിക്കവുന്ന ആരോഗ്യസംരക്ഷണത്തിനും,ജന്മനാ ഉള്ളതും അല്ലാത്തതുമായ ശാരീരികമായ ന്യൂ നതകളെ മറികടക്കുന്നതിന് സഹയിക്കുന്നതുമായ ഉപകരണങ്ങൾ ആരോഗ്യ പരിപാലന മേഖലയിൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കും.കഴിഞ്ഞ ആഴ്ചയിൽ ലാസവെഗാസ് തിളങ്ങുകയായിരുന്നു അത് ഒരുപക്ഷേ കാസിനോ ലൈറ്റുകളുടെ തിളക്കം മാത്രമായിരുന്നില്ല ടെക്നോളജി ഇന്നൊവേഷനുകളുടെ കാഴ്ചകൾ ഒരുക്കിയ CES 2024 മേള കൂടിയായിരുന്നു അതിൻറെ കാരണം. ഇനി എന്താണ് സി.ഇ.എസ് എന്ന് ആലോചിക്കുന്നുണ്ടോ സി. ഇ.എസ് ജനുവരിയിൽ വിൻചെസ്റ്റർ നെവാഡ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലാസ് വെഗാസ് കൺവെൻഷൻ സെൻ്ററിൽ നടന്ന കൺസ്യൂമർ ടെക്നോളജി അസോസിയേഷൻ സംഘടിപ്പിക്കുന്ന വാർഷിക വ്യാപാര ഷോയാണ്. ഈ ഇവൻ്റ് സാധാരണയായി ഉപഭോക്തൃ ഇലക്ട്രോണിക്സ് വ്യവസായത്തിലെ പുതിയ ഉൽപ്പന്നങ്ങളുടെയും സാങ്കേതികവിദ്യയുടെയും അവതരണം ആണ് സംഘടിപ്പിക്കുന്നത്.ഇലക്ട്രോണിക്സ് ഉപകരങ്ങൾ നിർമിക്കുന്ന പ്രമുഖ കമ്പനികളുടെത് കൂടാതെ പുതിയ ഇന്നോവേഷനുകളുമായി വരുന്ന സ്റ്റാർട്ട്അപ് കളുടെയും കൂടി ആണ്, ഈ ഷോ ശരീരത്തിൽ ധരിക്കാനാവുന്നതും ശാരീരിക ആരോഗ്യ സംരക്ഷണത്തിന് ഉതകുന്നതുമായ ടെക്നോളജികളുടെ ഭാവി വളരെ ശോഭനമാണ് എന്ന പ്രതീക്ഷ നൽകുന്നത് ആയിരുന്നു, നമ്മുടെ ശാരീരിക അവസ്ഥകളെ ശരിയായ രീതിയിൽ ട്രാക്ക് ചെയ്തു നമ്മുടെ ശാരീരിക ആരോഗ്യത്തിൽ ഇംപ്രൂവ് ചെയ്യാൻ നമ്മളെ സഹായിക്കുന്ന നിരവധി ഉൽപ്പന്നങ്ങൾ ഇതിൽ അവതരിപ്പിക്കപ്പെട്ടു, ഇന്ന് ഫിറ്റ്നസ് എന്നത് വളരെ വളരെ ഡിമാൻഡ് ഉള്ള ഒരു വാർത്തയാണ്, എന്നത് കൊണ്ട് തന്നെ, ധരിക്കാവുന്ന ഫിറ്റ്നസ് ഡിവൈസുകളുടെ ഒരു വലിയ ലോകമാണ് സി. ഇ. എസ് ഷോയിൽ അവതരിപ്പിക്കപ്പെട്ടത്.

2.കൊച്ചു ടൈറ്റാൻ മുതൽ സ്മാർട്ട് തൊപ്പികൾ വരെ

കഴിഞ്ഞുപോയത് കനത്ത ഫിറ്റ്നസ് ട്രാക്കറുകളുടെ നാളുകളാണ്, എന്നാൽ വളരെ ലളിതമായ ഡിസൈൻ ചെയ്ത സോഫിസ്റ്റിക്കേറ്റഡ് ആയിട്ടുള്ള ഉപകരണങ്ങളാണ് പുതുതായി ലോഞ്ച് ചെയ്തിരിക്കുന്നതിലധികവും, ഗ്രാമീൺ എത്തിക്സ് പ്രോ എന്ന ഗാഡ്ഗേറ്റിൽ വളരെ മികച്ച ഫീച്ചറുകൾ ആണ് ആഡ് ചെയ്തിട്ടുള്ളത് ഇതിലെ മൾട്ടി സ്പോർട്സ് ട്രാക്കിംഗ്, അഡ്വാൻസ്ഡ് ഹെൽത്ത് മോണിറ്ററിംഗ്, കൂടാതെ AMOLED ഡിസ്പ്ലേ ഇങ്ങനെ എല്ലാം കൂടി ഇത് ഒരു ആൾ ഇൻ വൺ വാച്ച് ആയി മാറുന്നു, എന്നാൽ ഇതിൻറെ വലുപ്പമോ നിങ്ങളുടെ തമ്പിന്റെ അത്രയും മാത്രം, ഇനി vuzix Ultralite S Smart Glasses ഈ ഗ്ലാസ് ലെൻസിൽ നിങ്ങൾക്ക് വേണ്ട പല ഇൻഫർമേഷനുകളും ദൃശ്യമാകും.

3. എഐ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇൻറലിജെൻസ് ന്റേ പ്രഭാവം…

ഇനിമുതൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നത് സയൻസ് ഫിക്ഷൻ സിനിമകളിലെ ഭ്രമാത്മക ദൃശ്യമല്ല. അത് നിങ്ങൾക്ക് നിങ്ങളുടെ കാതുകളിൽ അനുഭവിക്കാൻ ആകും, സ്റ്റാർകീ ജനസിസ് ഇൻ കോർപ്പറേറ്റ് ഇത് ഒരു ഡീപ്പ് ന്യൂറൽ നെറ്റ്‌വർക്ക് ആണ് ഇത് നിങ്ങളുടെ കേൾവിയെ പോസ്റ്റ് ചെയ്യുക മാത്രമല്ല നിങ്ങളുടെ ചുറ്റുപാടും ഉള്ള ശബ്ദങ്ങളെ നിങ്ങളുടെ താൽപര്യത്തിനനുസരിച്ച് തൽസമയം നിങ്ങൾക്ക് ശ്രവിക്കാൻ സാദ്ധ്യ മാക്കുന്നു. കൂടാതെ ബോഡി ലോഗ് ചെസ്റ്റ് പാച്ച് ഇത് ലക്‌സ്നൈന് കമ്പനിയുടെ ഒരു എ ഐ സപ്പോർട്ട് ഓടുകൂടി പ്രവർത്തിക്കുന്ന ഉപകരണമാണ് ഇത് നിങ്ങളുടെ ഹൃദയമിടിപ്പ് ശ്വാസോച്ഛ്വാസം മറ്റ് ശാരീരികമായ ലക്ഷണങ്ങൾ എന്നിവയെ അനലൈസ് ചെയ്തു നിങ്ങൾക്ക് വേണ്ട വളരെ വ്യക്തിപരമായ എക്സർസൈസുകൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു.

4.ശാരീരിക ആരോഗ്യത്തിനും അപ്പുറം

സി.ഇ.എസ് വെറും ശാരീരികമായ ഫിറ്റ്നസിനെ മാത്രം കേന്ദ്രീകരിച്ചുള്ളതായിരുന്നില്ല, മറിച്ച് മാനസികാരോഗ്യത്തെ പുരോരോഗമിപ്പിക്കാനുള്ള ടെക്നോളജിയും അവതരിപ്പിച്ചിരുന്നു proxgy smart hat ജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ബ്രെയിൻ ആക്ടിവിറ്റി ട്രാക്കർ നമുക്ക് വേണ്ട മെഡിറ്റേഷൻ സെഷനുകളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ, അതുപോലെ നമ്മുടെ സ്ട്രെസ് ലെവൽ, ഉറക്ക പ്രശ്നങ്ങൾ, തുടങ്ങിയവയെ പരിശോധിച്ചു വേണ്ട രീതിയിലുള്ള പ്രായോഗിക നിർദ്ദേശങ്ങൾ തരുന്നു. അതുപോലെ signia silk charge and GO IX hearing aids ഇത് നിങ്ങളുടെ ഉറക്കത്തെ ട്രാക്ക് ചെയ്യുന്നു, ഉറക്കത്തിന്റെ പല ഘട്ടങ്ങളെയും ഇത് അനലൈസ് ചെയ്ത് സൗണ്ട് തെറാപ്പിയിലൂടെ വളരെ സുഖകരമായ ഉറക്കത്തിന് സഹായിക്കുന്നു.

5. ഇനി ഫിറ്റ്നസ് എല്ലാവർക്കും വേണ്ടി…

ടെക്നോളജിയുടെ പുരോഗതി ആരെയും മറന്നു കളയുന്നില്ല, അല്ലെങ്കിൽ പിന്നിലാക്കുന്നില്ല, CES 2024, അതാണ് കാണിച്ചുതരുന്നത്, വീലി എക്സ് ഹോം കാർഡിയോ ട്രെയിനർ എന്ന ഒരു ഗാഡ്ജെറ്റ് ഭിന്നശേഷിക്കാരായ ഉപഭോക്താക്കൾക്ക് അവരുടെ ശാരീരിക ക്ഷമത ഉറപ്പാക്കുന്നതിന് വേണ്ടി തയ്യാറാക്കി എടുത്തതാണ്. ഇതുകൂടാതെ ബധിരരായ ഉപഭോക്താക്കൾക്ക് വേണ്ടി ഗൈഡ് സ്മാർട്ട് ഷർട്ട്, ഇത് സമീപത്തുള്ള പരിസ്ഥിതിയെ കുറിച്ചും സ്വതന്ത്രമായി ഉള്ള നാവിഗേഷനും വേണ്ടി സഹായിക്കുന്നു.

6. ഭാവിയിലേക്കുള്ള വെളിച്ചം വീശുന്ന, ടെക്നോളിയുടെ മുന്നേറ്റം….

CES 2024 ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഗാഡ്ജെറ്റ്കൾ മാത്രമല്ല ഭാവിയിലേക്ക് വിരൽ ചൂണ്ടുന്ന വളരെ വ്യക്തിപരമായ, ഇൻറലിജന്റായ, സൗകര്യപ്രദമായ,ഉപകരങ്ങളുടെ പുരോഗതിയാണ് കാണിക്കുന്നത്, ഇത് കൂടാതെ പ്രത്യേക പ്രൊഫഷനുകൾക്ക് വേണ്ടിയുള്ള ഗാഡ്ജെറ്റുകളും ലഭ്യമായിരുന്നു, അതായത് അത്‌ലറ്റുകൾക്ക് വേണ്ടിയുള്ളതും, സാങ്കേതികവിദ്യകളിൽ താല്പര്യമുള്ള പ്രൊഫഷണലുകൾക്ക് വേണ്ടിയും, പുതുതലമുറയിലെ സാങ്കേതികവിദ്യാ തൽപരർക്ക് വേണ്ടിയും, ഉള്ളവ തയ്യാറാക്കപ്പെട്ടിരുന്നു. മാത്രമല്ല എത്രമാത്രം ധരിക്കാവുന്ന ഫിറ്റ്നസ് ഉപകരണങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുന്നു,എന്നതിൻ്റെയും, വിപ്ലവാത്മകമായ പുരോഗതിയോടെ, ആരോഗ്യ സംരക്ഷണ രംഗത്ത് നമുക്കുള്ള താല്പര്യം കൂടി വരുന്നു,എന്ന് തെളിയിക്കുന്നതു കൂടി ആയിരുന്നു ഈ മേള.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

5 × 4 =

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.