1.ഹെക്റ്റർ,ഹെക്റ്റർ പ്ലസ് ബ്ലാക്ക്സ്റ്റോം സ്പെഷ്യൽ എഡിഷൻ മാസ് എൻട്രി
ഹെക്ടർ,ഹെക്ടർ പ്ലസ്, മോഡലുകളിൽ ലഭിക്കുന്നു. കുറച്ച് ഫീച്ചറുകളിലും എക്സ്റ്റീരിയർ കോസ്മെറ്റിക്സ് ലും വരുത്തിയ മാറ്റങ്ങൾ ആണ് ബ്ലാക്ക് സ്റ്റോം എഡിഷന്റേ പ്രത്യേകത. എക്സ്റ്റീരിയർ മുഴുവനായും ബ്ലാക്ക് ആണ്, ഡാർക്ക് കളറിലുള്ള ക്രോം ഗ്രിൽ ഹെഡ് ലാംപ്‌സ്, ടൈൽ ലൈറ്റ്, എന്തിന് എംജി ബാഡ്ജ് പോലും ബ്ലാക്ക് കളറിലാണ് ഉള്ളത്. MGഎന്ന ബാഡ്ജ് പോലും ബ്ലാക്ക് കളറിലാണ് ഉള്ളത്, ഡിആർഎൽ ഉണ്ട്, കൂടാതെ ബോഡിയുടെ പല ഭാഗങ്ങളിലായി ചെറിയ രീതിയിലുള്ള റെഡ് ടച്ച് കാണാവുന്നതാണ്, ഇത് ബംബർ മുതൽ റിയർവ്യൂ മിറർ, വീലുകൾ എന്നിവയിലും കാണാം..
2. മികച്ച ബ്ലാക്ക് ഫിനിഷ് ഇൻറ്റീരിയർ
ഇൻറീരിയർ മുഴുവനായും ബ്ലാക്ക് ടച്ച് തന്നെയാണ് ഉള്ളത്, അതുപോലെതന്നെ ഈ റെഡ് ആൻഡ് ബ്ലാക്ക് ടച്ച് പല ഭാഗങ്ങളിലും ഇൻറീരിയറിലും ദൃശ്യമാണ്, ഹെക്ടർ ഫീച്ചർഫുൾ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ 360 ഡിഗ്രി ക്യാമറ ഇൻഫോടൈന്മെൻ്റ് സ്ക്രീൻ, 6 എയർബാഗുകൾ, ഡ്രൈവർഅസിസ്റ്റ് കൺട്രോൾസ് തുടങ്ങിയ അത്യാധുനികമായ സാങ്കേതിക ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
3. എഞ്ചിൻ,ഗിയർ,ഫ്യൂവൽ.
എൻജിൻ ഡിപാർട്ട്മെന്റിൽ കാര്യമായി യാതൊരു മാറ്റവും മുൻഗാമികളിൽനിന്നും ഇല്ല. മുൻപ് ഉണ്ടായിരുന്നത് പോലെ തന്നെ 1.5l ടർബോ പെട്രോൾ, 2 ലിറ്ററിന്റെ ഡീസൽ എൻജിൻ തുടരും. ഇവ 6 സ്പീഡ് മാനുവലിലും, കൂടാതെ സിവിടി ഓട്ടോ transmission നും അവൈലബിൾ ആണ്. നിങ്ങൾക്ക് ഒരു മാസ് ലുക്ക് എൻട്രിയിൽ താല്പര്യമുണ്ടെങ്കിൽ, ഇത് നിങ്ങൾക്ക് വേണ്ടി ഉള്ളതാണ്.
Follow us for latest car news